മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” ഇന്ന് (2023 ഡിസംബർ 25) കാലത്ത് 10 മണിക്ക് വാളമരുതൂർ ശ്രീദുർഗാ വിദ്യാനികേതൻ സ്കൂളിൽ വെച്ച് ശ്രീ . തിരൂർ ദിനേശ് (ഡയറക്ടർ ഓറൽ റിസർച്ച് ഫൗണ്ടേഷൻ) ൻ്റെ അദ്ധ്യക്ഷതയിൽ ബ്രഹ്മശ്രീ. കുബേരൻ നമ്പൂതിരി എം. എൻ, ചമ്രവട്ടം, (RSS തിരൂർ ഖണ്ഡ് സഹ സംഘചാലക്) ഉദ്ഘാടനം ചെയ്തു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ) മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. വി.വി. സഹദേവൻ (ഒ.ബി.സി മോർച്ച, ജില്ലാ ട്രഷറർ) സ്വാഗതവും, ശ്രീ. കെ.കെ. ജയൻ ആര്യ (അദ്ധ്യക്ഷൻ, ആര്യസമാജം പെരുമ്പാവൂർ), ശ്രീ. ഉണ്ണികൃഷ്‌ണൻ വൈദിക് (Rtd. DySP, ഉപാദ്ധ്യക്ഷൻ, ആര്യസമാജം വടകര), ശ്രീ. സന്തോഷ് വി.കെ (മുഖ്യ സംയോജകൻ, വേദമാർഗ്ഗം 2025) എന്നിവർ ആശംസകളും അറിയിച്ചു. ശ്രീ. കൃഷ്‌ണൻകുട്ടി വി (മലപ്പുറം ജില്ലാ സംയോജകൻ) നന്ദിയും പ്രകാശിപ്പിച്ചു. വാളമരുതൂർ കേന്ദ്രീകരിച്ച് ഒരു ആര്യസമാജം സത്സംഗ കേന്ദ്രം തുടങ്ങാനായി ഒരു അഡ്ഹോക് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു.
#dayanand200
vedamargam2025
aryasamajamkeralam



TEAM VEDA MARGAM 2025







