മഹർഷി ദയാനന്ദ സരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ആര്യസമാജം കേന്ദ്രങ്ങൾ ശക്തമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള സത്സംഗ സമിതികളിൽ ഒന്നായ പുറത്തൂർ സമിതി ഇന്ന് രൂപീകരിച്ചു.

ഇന്ന് കാലത്ത് 10 മണിക്ക് പുറത്തൂർ പഞ്ചായത്തിൽ ചിറക്കലങ്ങാടിയിലെ അയ്യപ്പ ഭജനമഠത്തിൽ ചേർന്ന യോഗത്തിൽ വെച്ച് ശ്രീ. സി. കെ. ജയകേസരി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന സംയോജകൻ ശ്രീ. വി. കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ സംയോജകൻ ശ്രീ. വി. കൃഷ്ണൻ കുട്ടി സ്വാഗതം പറഞ്ഞു. ശ്രീ. സഹദേവൻ വി. വി നന്ദി പ്രകാശിപ്പിച്ചു. വേദമാർഗ്ഗം 2025 പുറത്തൂർ സത്സംഗ സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു.

സർവ്വശ്രീ. രവിന്ദ്രൻ K.P (അദ്ധ്യക്ഷൻ), ബാലകൃഷ്ണൻ N.P
(ഉപാദ്ധ്യക്ഷൻ), വാസുദേവൻ T. P (കാര്യദർശി), രമേശൻ N.P (സഹ കാര്യദർശി), മോഹനൻ N.P (കോശാധ്യക്ഷൻ).

പുറത്തൂർ കേന്ദ്രമാക്കി വേദപഠന – വേദപ്രചാര പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാൻ തീരുമാനിച്ചു.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025

You cannot copy content of this page