https://vedagurukulam.org*വേദങ്ങൾ സഹോദരനും-സഹോദരിയും തമ്മിലുള്ള വിവാഹത്തെ അംഗീകരിക്കുന്നുണ്ടോ?**DOES VEDAS SANCTION MARRIAGE BETWEEN BROTHER AND SISTER?* പാശ്ചാത്യരും അനേകം ഭാരതീയ പണ്ഡിതന്മാരും വേദങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുമ്പോൾ, വേദങ്ങളെക്കുറിച്ചുള്ള യഥാർത്ഥ അറിവ് പ്രചരിപ്പിക്കുന്നതിനുപകരം, തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വസ്തുതകൾ പ്രചരിപ്പിക്കുന്നതിൽ അവരുടെ മുഴുവൻ അധ്വാനവും പാഴാക്കി. ഈ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന്റെ ഫലമാണ് യമ – യമി സൂക്തത്തെ സംബന്ധിച്ച ഈ പണ്ഡിതന്മാർ എന്ന് വിളിക്കപ്പെടുന്നവരുടെ നിഗമനങ്ങൾ. വാസ്തവത്തിൽ പരിണാമത്തിന്റെ പ്രത്യയശാസ്ത്രം തെളിയിക്കാനുള്ള ശ്രമങ്ങൾ ആദ്യകാല മനുഷ്യർ വിദ്യാഭ്യാസമില്ലാത്തവരും കാട്ടുജാതിക്കാരുമായിരുന്നുവെന്ന് പറയാൻ ഈ എഴുത്തുകാരെ നിർബന്ധിതരാക്കി. വിവാഹം, കുടുംബം, ബന്ധുബന്ധം തുടങ്ങിയവയുടെ സമ്പ്രദായം പിന്നീടുള്ള കാലഘട്ടത്തിൽ സംഭവിച്ചതാണെന്ന് അവർ അഭിപ്രായപ്പെടുന്നു.ശ്രീപാദ് ഡാങ്കെ തന്റെ വിവാഹത്തിന്റെ ഉത്ഭവം (Origin of Marriage)എന്ന പുസ്തകത്തിൽ എഴുതുന്നു.”പരസ്പരം വ്യത്യസ്തമായ ബന്ധങ്ങളെക്കുറിച്ചും സ്ത്രീ – പുരുഷ ബന്ധങ്ങളെക്കുറിച്ചും അത്തരം ഗുണങ്ങൾക്ക് യാതൊരു അറിവും ഇല്ലെന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അനിയന്ത്രിതമായ ബന്ധം സന്താനവളർച്ചയ്ക്ക് ഹാനികരമായതിനാൽ ആദ്യമായി, മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള ലൈംഗികനിയന്ത്രണം കൊണ്ടുവരികയും അങ്ങനെ കുടുംബ വ്യവസ്ഥയുടെ അടിത്തറ പാകുകയും ചെയ്തു. ഇവിടെ കുടുംബം അനുസരിച്ചുള്ള വിവാഹം നടത്തണം, അതായത് എല്ലാ മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും പരസ്പരം ഭാര്യാഭർത്താക്കന്മാരാകാം. അതുപോലെ അവരുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അതായത് എല്ലാ മാതാപിതാക്കളും പരസ്പരം ഭാര്യാഭർത്താക്കന്മാരാകാം. പ്രത്യക്ഷവും പരോക്ഷവുമായി സഹോദരി – സഹോദരൻമാർക്ക് അവരുടെ സൗകര്യമനുസരിച്ച് പരസ്പരം ഭാര്യാഭർത്താക്കന്മാരാകാം.പിന്നീട് സഹോദരനും സഹോദരിക്കും ഇടയിൽ ഒരു വിലക്ക് സൃഷ്ടിച്ചു. എന്നാൽ ആ പുതിയ ബന്ധത്തിന്റെ വികാസം വളരെ സാവധാനത്തിലായിരുന്നു. അതിൽ വളരെയധികം തടസ്സങ്ങൾ ഉണ്ടായിരുന്നു. കാരണം അത് ഒരേ പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അപരിചിതമായ ബന്ധമായിരുന്നു. ഒരേ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ജനിച്ച യഥാർത്ഥ സഹോദരിയിൽ നിന്ന് ആരംഭിച്ച ഈ ബന്ധം ക്രമേണ വികസിച്ചു. എന്നാൽ ഇതിൽ എത്രമാത്രം ബുദ്ധിമുട്ടുണ്ടായിരിക്കും എന്ന് അംഗീകരിക്കാനുള്ള ഭാവന ഋഗ്വേദത്തിലെ യമ – യമീ സൂക്തത്തിൽ നിന്ന് വ്യക്തമാവും.യമൻ്റെ സഹോദരി യമി തന്റെ സഹോദരനിൽ നിന്ന് സ്നേഹത്തിനും സന്തതികൾക്കും വേണ്ടി അപേക്ഷിക്കുന്നു. എന്നാൽ ദേവന്മാരിൽ ഏറ്റവും നല്ല കാവൽക്കാരനായ വരുണൻ അത് കാണുകയും കോപിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് യമൻ അവളുടെ നിർദ്ദേശം നിരസിക്കുന്നു. അങ്ങനെയല്ല, മറിച്ച് ഇതിന് വരുണൻ തൻ്റെ അനുഗ്രഹം നൽകുമെന്നും യമി മറുപടി പറയുന്നു. ഈ സംഭാഷണം എങ്ങനെ അവസാനിച്ചു എന്ന സന്ദർഭം ഋഗ്വേദത്തിലില്ല. എന്നാൽ അവസാനം യമൻ ഈ നിർദ്ദേശം നിരസിച്ചുവെന്ന് കരുതുകയാണെങ്കിലും, പുരാതന പാരമ്പര്യം തകർക്കാൻ എത്ര ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.*യമ – യമീസൂക്തത്തിൻ്റെ സാരം*യമ – യമീസൂക്തം ഋഗ്വേദം 10/10, അഥർവവേദം 18/1 എന്നിവയിൽ വരുന്നു. രാവും പകലുമായാണ് ഇവിടെ യമ – യമിമാരെ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടും ജഡവസ്തുക്കളാണ്. ഈ രണ്ടു ജഡവസ്തുക്കളേയും സഹോദരീ – സഹോദരന്മാരായി കണക്കാക്കി വേദങ്ങൾ ഒരു പക്ഷം പ്രത്യേക സിദ്ധാന്തം പ്രസ്താവിക്കുകയാണ്. ആലങ്കാരിക രൂപത്തിൽ അവരുടെ സംഭാഷണം ഇവിടെ വിഷയമാക്കിയിരിക്കുന്നു.തന്നെ വിവാഹം കഴിക്കാൻ യമി യമനോട് പറയുന്നു. എന്നാൽ യമൻ പറയുന്നു.”ഒരു സഹോദരിയോട് മോശമായി പെരുമാറുന്നത് പാപമാണ്. സഹോദരനും സഹോദരിയും തമ്മിൽ പ്രാചീന കാലത്ത് വിവാഹങ്ങൾ നടത്തിയിരുന്നില്ല, അതിനാൽ നീ മറ്റൊരാളെ ഭർത്താവാക്കിയാലും.”പരമാത്മാവ് ജഡപദാർത്ഥമായ പ്രകൃതിയുടെ ഉദാഹരണം നൽകിക്കൊണ്ട് മനുഷ്യർക്ക് ഒരു വിശിഷ്ട ഉപദേശം നൽകുകയാണിവിടെ. ജഡരൂപത്തിലുള്ള (യമിയുടെ) പ്രലോഭനത്തിന് വഴങ്ങിപ്പോലും പാപഭയം നിമിത്തവും പരമ്പരാഗത മൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടും ഒരു ജഡപുരുഷൻ (യമൻ) ഇപ്രകാരത്തിലുള്ള പാപകർമ്മങ്ങൾ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ചേതനസ്വരൂപനും അറിവുള്ളവനുമായ മനുഷ്യനും ഇപ്രകാരത്തിലുള്ള കർമ്മങ്ങൾ ഒരിക്കലും ചെയ്യരുത്. ശ്രീപാദ് ഡാങ്കേയുടെ അഭിപ്രായമനുസരിച്ച് യമ – യമി സൂക്തത്തിൽ സഹോദരീ – സഹോദരന്മാരുടെ വ്യഭിചാരത്തെ കുറിച്ചാണ് വർണ്ണിച്ചിരിക്കുന്നത്. എന്നാൽ വേദങ്ങളിൽ സഹോദരീ – സഹോദരന്മാരുടെ വ്യഭിചാരത്തിന് എത്ര കഠിനമായ ശിക്ഷയാണ് നൽകുന്നത് എന്ന് നോക്കിയാലും -ഋഗ്വേദം 10.162.5, അഥർവ്വവേദം 20.16.15എന്നിവയിൽ പറയുന്നത് നിൻ്റെ സഹോദരൻ നിൻ്റെ ഭർത്താവായിക്കണ്ടുകൊണ്ട് പാപകർമ്മം ചെയ്ത് നിൻ്റെ സന്താനങ്ങളെ കൊല്ലിക്കുകയാണെങ്കിൽ ഞങ്ങൾ അയാളെ വധിക്കുന്നതാണ്. അഥർവ്വവേദം 8.6.7 ൽ പറയുന്നത് നീ ഉറങ്ങുന്ന സമയത്ത് നിൻ്റെ സഹോദരനോ അഥവാ പിതാവോ അറിയാതെപോലും നിന്നോട് ദുഷ്‌കർമ്മം ചെയ്യുകയാണെങ്കിൽ ആ രണ്ട് ഗുപ്ത പാപികളെയും വിശിഷ്ട ഔഷധങ്ങൾ പ്രയോഗിച്ച് നപുംസകങ്ങളാക്കി മാറ്റി വധിക്കേണ്ടതാണ്. ശ്രീപാദ് ഡാങ്കേ അടുത്തതായി ഉന്നയിക്കുന്ന ആക്ഷേപം ഇപ്രകാരമാണ്. വിവാഹം, കുടുംബ ബന്ധങ്ങൾ മുതലായവ വൈദിക കാലത്തെ മനുഷ്യർക്ക് അജ്ഞാതമായിരുന്നു വെന്നതാണ്. എന്നാൽ അത് അദ്ദേഹത്തിൻ്റെ അറിവില്ലായ്മയാണ്.ഋഗ്വേദത്തിലെ വിവാഹസൂക്തം 10.85, അഥർവ്വവേദം 14.1, 7/37, 7/38 എന്നീ സൂക്തങ്ങളിലും പാണിഗ്രഹണം അതായത് വിവാഹവിധി വൈവാഹിക പ്രതിജ്ഞകൾ, ദമ്പതികളുടെ ബന്ധം, യോഗ്യസന്താന നിർമ്മാണം, ദാമ്പത്യ ജീവിതം, വീട്ടുകാര്യങ്ങൾ, ഗൃഹസ്ഥൻ്റെ ധർമ്മങ്ങൾ എന്നീ വിഷയങ്ങൾ സ്പഷ്ടമായി വിവരിക്കുന്നുണ്ട്. ഇത് മറ്റു ലോകസംസ്കാരങ്ങളിൽ അപൂർവ്വമായി മാത്രം കാണുന്നതാണ്.അഥർവ്വവേദം 14.01.51 ൽ ഐശ്വര്യവാനും സകല ജഗത്തിന്റെയും ഉത്പാദകനുമായ ഈശ്വരനാണ് നിന്നെ എന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നത്. അതിനാൽ ധാർമിക വ്യവസ്ഥ പ്രകാരം നീ എന്റെ പത്നിയും ഞാൻ നിന്റെ പതിയും ആകുന്നു. ഋഗ്വേദം 10.85.44 ൽ പത്നി എങ്ങനെയുള്ളവളായിരിക്കണമെന്ന കാര്യം വിവരിക്കുന്നുണ്ട്. പതിയുടെ അഹിതം ഒരിക്കലും ചിന്തിക്കാത്തവളായിരിക്കണം, പതിയോട് ക്രൂരമായി പെരുമാറാത്തവളായിരിക്കണം, വീടിന് ഐശ്വര്യമുണ്ടാക്കുന്നവളായിരിക്കണം, സൗമ്യഭാവനയാൽ യുക്തയും, നിർമ്മലമായ അന്ത:കരണങ്ങൾ ഉള്ളവളും, സദാ പ്രസന്നചിത്തമുള്ളവളുമാവണം, ശുഭ ഗുണകർമ്മ സ്വഭാവങ്ങളാലും, ഉത്തമ വിദ്യയാലും സുശോഭിതയായിരിക്കണം, ഉത്തമരും വീരന്മാരുമായ സന്താനങ്ങൾക്ക് ജന്മം നൽകുന്നവളായിരിക്കണം. വീട്ടിലെ സർവ്വർക്കും മംഗളം വരുത്തുന്നവളായിരിക്കണം. അഥർവ്വവേദം 7.38.4 ൽ ഇപ്രകാരം പറയുന്നു. ഞാൻ (പത്നി) പ്രതിജ്ഞ ചെയ്യുകയാണ്. അങ്ങയെയൊഴികെ മറ്റാരെയും ഞാൻ പതിയായി സ്വീകരിക്കുകയില്ല. അങ്ങയും സഭയിൽ ഇപ്രകാരം പ്രതിജ്ഞ ചെയ്താലും. അങ്ങ് കേവലം എൻ്റെ മാത്രം പതിയായി വർത്തിക്കണം. അന്യ സ്ത്രീകളുമായി ഒരിക്കലും ബന്ധപ്പെടരുത്. ഋഗ്വേദം 10.85.27 ൽ ഇപ്രകാരം പറയുന്നു.അല്ലയോ വധു! നിനക്ക് പ്രിയപ്പെട്ട സന്താനങ്ങൾ ഉണ്ടാവട്ടെ. എല്ലായ്പ്പോഴും ജാഗരൂകയായി ഈ ഗൃഹത്തെ സംരക്ഷിക്കേണ്ടത് നിൻ്റെ കർത്തവ്യമാണ്. ഒരു മെയ്യായി നിന്നുകൊണ്ട് നിങ്ങളിരുവരും വൃദ്ധാവസ്ഥയിലും സ്വഗൃഹത്തിൽ അന്യോന്യം യോജിച്ചുകൊണ്ട് വീട്ടുകാര്യങ്ങൾ ചെയ്യേണ്ടതാണ്. അഥർവ്വവേദം 3.30.1 ൽ ഇപ്രാകാരം പറയുന്നു.മാതാപിതാക്കൾ, സന്താനങ്ങൾ, സ്ത്രീപുരുഷന്മാർ, ഭൃത്യന്മാർ, മിത്രങ്ങൾ, അയൽവാസികൾ എന്നിങ്ങനെ എല്ലാവരുമായി പശു തൻ്റെ കിടാവിനോട് പെരുമാറുന്നപോലെ പേരുമാറേണ്ടതാണ്.ഇപ്രകാരം വേദങ്ങളിലെ അനേകം മന്ത്രങ്ങളിൽ ഗൃഹസ്ഥൻമാരുടെ കർത്തവ്യങ്ങളെ ഉപദേശിക്കുന്നുണ്ട്. വൈദിക കാലഘട്ടത്തിലെ ആര്യന്മാരുടെ ഗൃഹസ്ഥ വിജ്ഞാനത്തിൻ്റെ സവിശേഷതകളെക്കുറിച്ച് ശ്രീമതി. ആനിബസൻ്റ് ഇപ്രകാരം എഴുതുന്നു.No where in the whole world, no where in any religion, a nobler, a more beautiful, a more perfect ideal of marriage than you can find at the early writings of Hindus – Annie Basant. അതായത് ഭൂമണ്ഡലത്തിലെ ഒരു ദേശത്തിലും, ലോകത്തിലെ ഒരു സമുദായത്തിലും, ഒരു ധർമ്മത്തിലും എപ്രകാരമാണോ പ്രാചീന ആർഷ ഗ്രന്ഥങ്ങളിൽ വിവാഹത്തിൻ്റെ മഹത്വത്തെ കുറിച്ച് പറയുന്നത്, അപ്രകാരമൊരു വർണന കാണാൻ കഴിയുന്നില്ല. പാശ്ചാത്യ പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് ഏതെങ്കിലും കാട്ടുജാതിക്കാരും വിദ്യാഹീനരുമായിരുന്നു പ്രാചീനാചാര്യൻമാരെങ്കിൽ ഇത്രയും ഉദാത്തമായൊരു കാഴ്ച്ചപ്പാട് അവർക്കുണ്ടാവുമായിരുന്നില്ല. മറിച്ച് ലോകത്തിലെ ഏറ്റവും ബുദ്ധിമാൻമാരുടെയും ഉത്തമ ശ്രേണിയിലെ ജനങ്ങളുടെയും ജീവിതാദർശമായിരുന്നു ഇത്. അതിനാൽ വേദങ്ങളിലെ ഉചിതമായ അർത്ഥം ഉൾക്കൊള്ളാതെ അതിൻ്റെ സ്ഥാനത്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതകളെ പ്രചരിപ്പിക്കുന്നത് അത്യന്തം ദുർഭാഗ്യപൂർണമായ കാര്യമാണ്. യമ – യമി സൂക്തം അശ്ലീലതയെ അല്ല പറയുന്നത്, മറിച്ച് മാനവരുടെ പരസ്പരം ബന്ധങ്ങളിൽ സംയമനം ഉണ്ടാവേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചുളള ഉപദേശമാണത്.Courtesy: Dr. Vivek AryaTranslated by : KM Rajan Meemamsak

You cannot copy content of this page