ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യകാരണ പഠനത്തിൽ തുടങ്ങി,  ചിട്ടയോടെ  സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.  കൂടാതെ കളരി, മൃദംഗം, തബല തുടങ്ങിയവയുടെ പരിശീലനവും നൽകുന്നു. 2020 ഏപ്രിൽ 6 ന് (മഹാശയ് രാജ്പാൽ രക്തസാക്ഷി ദിനം) ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്ക് 7,8,11 ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ അയക്കാവുന്നതാണ്. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടത്തുക. ഏതാനും സീറ്റുകൾ മാത്രമേ ഒഴിവുള്ളു. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.
+91 7907077891
+91 9562529095
+919446575923


You cannot copy content of this page