ഈശ്വരൻ, ദൈവം, അള്ളാഹു, കർത്താവ്, ദേവതകൾ എന്നീ പദങ്ങൾ നാം ഏറെ കേട്ടു പരിചയിച്ചതാണ്. വ്യത്യസ്ത മത വിഭാഗക്കാർ തങ്ങളുടെ ദൈവസങ്കല്പത്തെ ഏറ്റവും മഹത്തരമായതായി കാണുന്നു. മറ്റു വിഭാഗത്തിൽ പെട്ടവരുടെ ദൈവ സങ്കൽപ്പങ്ങൾ തെറ്റാണ് എന്നും കരുതുന്നു. സെമിറ്റിക് മതങ്ങളുടെ പൊതുവെയുള്ള ഒരു വീക്ഷണമാണിത്. ഹൈന്ദവരുടെ ഇടയിലും മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഉടലെടുത്തിരുന്നു. ശൈവരും വൈഷ്‌ണവരും ശാക്തേയരുമൊക്കെ പരസ്പരം കലഹിച്ചിരുന്നവരായിരുന്നുവെന്നു പറയപ്പെടുന്നു. ബൗദ്ധരും ജൈനരും വാമമാർഗ്ഗികളും ഇതേ പാത പിന്തുടർന്നിരുന്നു. 

എന്നാൽ വേദങ്ങളിൽ വർണ്ണിക്കുന്ന ഈശ്വരൻ ഇവരിൽനിന്നെല്ലാം എങ്ങനെ വ്യത്യസ്തമാകുന്നു എന്നത് ഈ പുസ്തകത്തിൽ വിവരിക്കുന്നു.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.  

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 35 രൂപയാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 7907077891


You cannot copy content of this page