ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേണ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ദ്വാവിംശത്യധികശതതമേ സൃഷ്ടിവർഷേ സപ്തസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഷഡ്നവത്യുത്തര ശതതമേ ദയാനന്ദാബ്ദേ ആനന്ദ നാമ സംവത്സരെ ഉത്തരായനേ വസന്ത ഋതൗ മധുമാസേ ചൈത്ര ശുക്ല നവമ്യാം തിഥൗ മൃഗശീര്ഷ നക്ഷത്രേ ബുധവാസരെ പ്രാതഃ കാലേ ശുഭമുഹൂർത്തെ ജംബു ദ്വീപേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതെ ഭാരത രാഷ്‌ട്രേ കേരള പ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃധ്യർത്ഥം ഏവം സർവ്വ പ്രാണീനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതെ..ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

ഇന്നത്തെ (04.03.2020) പഞ്ചാംഗം:

സൃഷ്ടിവർഷം : 1972949122,

ഏഴാം മന്വന്തരത്തിലെ 28 ാം ചതുർ യുഗത്തിലെ കലിവർഷം: 5122.

വിക്രമ സംവത്സരം: 2077,

ദയാനന്ദാബ്ദം : 196, ആനന്ദ സംവത്സരം.

അയനം : ഉത്തരായനം.

ഋതു : വസന്ത ഋതു,

വൈദിക സൗരമാസം : മധു മാസം,

ചാന്ദ്രമാസം : ചൈത്ര മാസം.

പക്ഷം : ശുക്ലപക്ഷം.

തിഥി : നവമി (14.00 വരെ).

നക്ഷത്രം : മകയിരം (08.08 വരെ)

വാരം: ബുധനാഴ്ച.

കൊല്ലവർഷം 1195

മീനം 14.

ചതയം ഞാറ്റുവേല.

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page