വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷ വേദിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മനുസ്മൃതിയെ അറിയുക, ഋഗ്വേദം ഒരു സരളപരിചയം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മനുസ്മൃതിയെ അറിയുക എന്ന പുസ്തകം ഡോ. രവിദീൻ രാംസമൂജ് ഡോ. ശശികുമാർ നെച്ചിയിൽ എം.ഡി. (ആയു.) നും, ഋഗ്വേദം ഒരു സരളപരിചയം എന്ന പുസ്തകം മാതാ സത്യ പ്രിയാനന്ദ സരസ്വതി വേദഗുരുകുലം കുലപതി പണ്ഡിതരത്‌നം ഡോ. പി. കെ. മാധവനും നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. കൂടാതെ വേദഗുരുകുലത്തിൻ്റെ അടുത്ത വർഷത്തെ
കേരളീയ വൈദിക പഞ്ചാംഗവും ചടങ്ങിൽ പ്രകാശനം ചെയ്തു.

You cannot copy content of this page