ഇന്ന് വിക്രമസംവത്സരം 2077 ലെ അവസാനത്തെ ദിനമാണ്. നാളെ വിക്രമസംവത്സരം 2078 ആരംഭിക്കുകയാണ്. വിജയാദി സംവത്സത്തിൽ വരുന്ന ആനന്ദ സംവത്സരവും ഇന്ന് സമാപിക്കുകയാണ്. നാളെ മുതൽ *രാക്ഷസനാമ* സംവത്സരം ആണ്. എന്നാൽ നിരയന പദ്ധതിപ്രകാരമുള്ള പഞ്ചാംഗങ്ങളിൽ ഈ വർഷത്തെ ചൈത്ര ശുക്ല പ്രതിപദം 2021 ഏപ്രിൽ 13 എന്ന് കൊടുത്തിരിക്കുന്നത്. വൈദിക ജ്യോതിശാസ്ത്ര വീക്ഷണത്തിൽ ഇത് ശരിയല്ല.
അതേപോലെ ഈ വർഷത്തെ വിഷു (വസന്ത വിഷുവം) വരുന്നത് 2021 മാർച്ച് 20 നാണ് (മേടം സംക്രാന്തി അന്ന് 3.07 pm നാണ്). സൂര്യന്റെ ചെരിവ് +00.00 ഉം രേഖാംശം 00.00/360° യും ആകുമ്പോൾ ആണ് വസന്ത വിഷുവം വരുന്നത്. ദിനാരാത്രങ്ങൾ തുല്യമാവുന്ന ദിനം ആണ് അന്ന്. സൂര്യൻ മേടരാശിയിലേക്ക് (Aries) സംക്രമിക്കുന്നത് അന്നാണ്. വൈദിക പഞ്ചാംഗം അനുസരിച്ച് അന്ന് സൂര്യോദയം (പാലക്കാട്) കാലത്ത് 6.31 നും അസ്തമയം 6.31 pm നുമാണ്. അതേസമയം നിരയന പഞ്ചാംഗം പ്രകാരമുള്ള വിഷുദിനം ആയ ഏപ്രിൽ 14 ന് സൂര്യന്റെ ഉദയാസ്തമയങ്ങൾ യഥാക്രമം 06.13 am, 06.34 pm എന്നിങ്ങനെയാണ് എന്നോർക്കുക. അന്നൊരിക്കലും വിഷുവം വരില്ല. മലയാളികളുടെ ആഘോഷമായ വിഷു വരുന്നത് മേടസംക്രമ ശേഷമാണ്.
വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം നമ്മുടെ മിക്ക പർവങ്ങളും ഉത്സവങ്ങളും ശാസ്ത്രാനുകൂലമായ ശരിയായ സമയത്ത് അനുഷ്ഠിഷിച്ചാൽ മാത്രമേ അതിന്റെ ഫലസിദ്ധി ലഭ്യമാവൂ. ശരിയായ സമയത്ത് അവ അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു. കേരളീയ വൈദിക പഞ്ചാംഗം അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് കാറൽമണ്ണ വേദ ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം. *പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891* എന്ന നമ്പറിലേക്ക് whatts up സന്ദേശം അയക്കുക.(കെ.എം.രാജൻ, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ)