നമസ്തേ,ആധുനിക സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ ആകമാനം ഒരു വിരൽത്തുമ്പിൽ എത്തിച്ചിരിക്കുകയാണല്ലോ. തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ പഠനത്തിനും സ്വാധ്യായത്തിനും എല്ലാവർക്കും ഗുരുകുലങ്ങളിലും ആശ്രമങ്ങളിലും ദീർഘകാലം താമസിച്ചു പഠിക്കാനും പരിമിതികൾ ഏറെയുണ്ട്.  നിലവിൽ അത്തരം സ്ഥാപങ്ങൾ എല്ലായിടത്തും ഇല്ലതാനും. ഇതിനൊരു പരിഹാരം എന്നോണം ലോകമെമ്പാടുമുള്ള ജിജ്ഞാസുക്കൾ ക്ക് വൈദിക വിഷയങ്ങൾ ഓൺലൈനായി വെർച്വൽ ക്ലാസ്റൂം വഴി പഠിക്കാൻ കാറൽമണ്ണ വേദ ഗുരുകുലം അവസരം ഒരുക്കിയിരിക്കുന്നു. പഞ്ചമഹായജ്ഞങ്ങളിൽ വരുന്ന സന്ധ്യാവന്ദനം, അഗ്നിഹോത്രം, സംസ്കൃത വ്യാകരണം തുടങ്ങിയവയും സത്യാർഥ പ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാരവിധി തുടങ്ങിയ മഹർഷി ദയാനന്ദന്റെ ഗ്രന്ഥങ്ങളും ദശോപനിഷത്തുകളും വൈദിക ഗീതയുമൊക്കെ ഈ പഠന പദ്ധതിയിൽ വരുന്നതാണ്. ഇതിൽ സന്ധ്യാവന്ദനം പഠനത്തിന്റെ ആദ്യ ബാച്ച് 2020 ഏപ്രിൽ 30 ന് പരീക്ഷയോടുകൂടി വിജയകരമായി സമാപിച്ചു. 15 ദിവസമാണ് പഠനകാലാവധി. തുടർന്ന് വേദഗുരുകുലത്തിൽ വെച്ച് കോണ്ടാക്ട് ക്ലാസ്സുകൾ നടക്കുന്നതാണ്. രണ്ടാമത്തെ ബാച്ച് മേയ് 10 ന് ആരംഭിച്ചു. സന്ധ്യാവന്ദനം പഠനം വിജയകരമായി പൂർത്തിയവർക്കായി തുടർപഠന പദ്ധതിയായ അഗ്നിഹോത്രം പ്രാഥമിക് ഉടൻ ആരംഭിക്കുന്നു. കുട്ടികൾക്കായി വാല്മീകി രാമായണം, മഹാഭാരതം, ഉപനിഷത്ത് കഥകൾ, ഗുണപാഠ കഥകൾ, യോഗ, ഭജനകൾ തുടങ്ങിയവ ഉൾകൊള്ളുന്ന *ആർഷപഠനസരണി* എന്ന പാഠ്യപദ്ധതിയും ഉടൻ ആരംഭിക്കുന്നുണ്ട്. പഠനം തുടങ്ങിയാൽ പിന്നെ ആ ബാച്ചിലേക്ക് പ്രവേശനം നിർത്തിവെക്കുന്നതാണ്. പിന്നീട് വരുന്നവർക്ക് അടുത്ത ബാച്ചിൽ ക്രമമനുസരിച്ച് പ്രവേശനം നൽകുന്നതാണ്. ഓൺലൈനായി തന്നെ പരീക്ഷകളും സംശയനിവാരണവും ഉണ്ടായിരിക്കും.  പ്രാക്ടിക്കൽ പഠനത്തിന് ഗുരുകുലത്തിൽ വെച്ച് ഒരു ദിവസത്തെ കോണ്ടാക്ട് ക്ലാസ്സും നടത്തുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദ ഗുരുകുലത്തിൽ നിന്നുള്ള പ്രമാണപത്രവും നൽകുന്നതാണ്.


You cannot copy content of this page