വിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 7 മണിക്ക് വിശേഷാൽ യജ്‌ഞം നടന്നു. തുടർന്ന് കാലത്ത് 10 മണിക്ക് നടന്ന സഭയിൽ വെച്ച് വേദഗുരുകുലം രക്ഷാധികാരി ശ്രീ. ബലേശ്വർ മുനി ഈ അധ്യയന വർഷത്തെ ആർഷപഠന പദ്ധതി ഉദ്ഘാടനം ചെയ്തു. വേദഗുരുകുലം നടത്തുന്ന ആർഷ പാഠ്യപദ്ധതിയുടെ വിശദമായ സിലബസ് പ്രകാശന കർമവും അദ്ദേഹം നിർവഹിച്ചു.
ബ്രഹ്മചാരികൾ പുലർച്ചെ ഗുരുകുലത്തിൽ വിഷുക്കണിയും ഒരുക്കിയിരുന്നു. ശ്രീ. ഹരിദാസ് കോട്ടാരാട്ടിൽ, ശ്രീ. പി. ജയരാജൻ തുടങ്ങി നിരവധി പേർ ഗുരുകുലം സന്ദർശിച്ച് ബ്രഹ്മചാരികൾക്ക് ആശംസകളും വിഷുക്കൈനീട്ടവും നൽകി. വിഷു സദ്യയും ഒരുക്കിയിരുന്നു.
TEAM VEDA GURUKULAM




