ആര്യസമാജം പെരുമ്പാവൂർ മൂന്നാം വാർഷികോത്സവം മാർച്ച് 23 ന്.
ആര്യസമാജത്തിൻ്റെ 150-ാം വാർഷികവും സമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തിയും ആഘോഷിക്കുന്ന ഈ ശുഭവേളയിൽ പെരുമ്പാവൂർ ആര്യ സമാജം അതിൻ്റെ 4-ാം വർഷത്തിലേക്ക് കടക്കുന്നു. സമാജത്തിൻ്റെ ഈ വർഷത്തെ വാർഷികാഘോഷം 2025 മാർച്ചുമാസം 23 രാവിലെ 9.30ന് വേദനിലയം (ഔഷധി ജം.) പെരുമ്പാവൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
തദവസരത്തിൽ താങ്കളുടെ മഹനീയ സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചു കൊള്ളുന്നു.
ഏവർക്കും സ്വാഗതം 🙏


