കേരളത്തിലെ ആര്യസമാജത്തിൻ്റെ ശതാബ്ദി ആഘോഷ ഗീതം പ്രകാശനവും വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി ആഗസ്റ്റ് 1ന് കാറൽമണ്ണ വേദഗുരുകുലം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വാൽമീകി രാമായണം ഓൺലൈൻ പരീക്ഷയുടെ വിജയികൾക്കുള്ളപുരസ്കാര ദാനവും വേദഗുരുകുലത്തിൻ്റെ ആദ്യത്തെ ആചാര്യനും ആര്യജഗത്തിലെ ഉന്നത വ്യാകരണ പണ്ഡിതനുമായിരുന്ന ആചാര്യ ചതുർഭുജ് ആര്യയുടെ അനുസ്മരണവും ആഗസ്റ്റ് 30 ന് തിങ്കളാഴ്ച കാലത്തു വേദഗുരുകുലത്തിൽ വെച്ചു നടന്നു.
ഭാരതീയ വിദ്യാനികേതൻ പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രൊഫ. എം. കെ. നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ ചടങ്ങിൽകാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ രാമായണം ഓൺലൈൻ പരീക്ഷയുടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള പുരസ്കാര ദാനം നിർവഹിച്ചു. കേരളത്തിലെ ആര്യസമാജം ശതാബ്ദി ആഘോഷ ഗീതം പ്രകാശനം രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ ശ്രീ. പി. ഗോപാലൻ കുട്ടി മാസ്റ്റർ നിർവഹിച്ചു.
ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി. കെ. രജനി, ആചാര്യ വിശ്വശ്രവ (പ്രധാനാചാര്യൻ, വേദഗുരുകുലം), ആചാര്യ വാമദേവ് ആര്യ (ഉപാചാര്യൻ വേദഗുരുകുലം) എന്നിവർ ആശംസകൾ നൽകി. ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ സ്വാഗതവും വേദഗുരുകുലം അധ്യക്ഷൻ ശ്രീ. വി ഗോവിന്ദ ദാസ് മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു. ബ്രഹ്മചാരി മിഥുൻ ആര്യ ശാന്തി പാഠവും ചൊല്ലി. *ആര്യസമാജം ശതാബ്ദി ആഘോഷ ഗീതം* ഈ ലിങ്കിൽ https://youtu.be/FB1de3ObyWM ലഭ്യമാണ്. ഈ ഗാനത്തിന്റെ രചന ശ്രീ. കെ. കെ. ജയൻ ആര്യയും ആലാപനം ശ്രീമതി. വേദരശ്മി അനിൽ, ശ്രീമതി. സരളാദേവി എന്നിവരുമാണ്.