വേദഗുരുകുലത്തിൽ പുതിയതായി നിർമ്മിക്കുന്ന പണ്ഡിറ്റ്‌ ലേഖറാം സ്‌മൃതി ഭവന ത്തിന്റെ ശിലാന്യാസം 30.8.2025 ന് ശനിയാഴ്ച കാലത്ത് 9 ന് പ്രാചീന ജൂന അഖാഡയുടെ മഹാമണ്ഡലേശ്വരും മലയാളിയുമായ ആദരണീയനായ സ്വാമി ആനന്ദവനം ഭാരതിയുടെ കരകമലങ്ങളാൽ വൈദിക വിധിപ്രകാരം നടന്നു. യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിലേക്ക് സ്വാമിജിയെ വൈദിക രീതിയിൽ സ്വീകരിക്കുന്ന ചടങ്ങും നടന്നു. വേദഗുരുകുലം ആചാര്യൻ ശ്രീ. അഖിലേഷ് ആര്യ, അധ്യക്ഷൻ ശ്രീ. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ, എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി. വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീ. പി. ശിവശങ്കരൻ വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന് സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. ശ്രീ. കെ. എം. രാജൻ മിമാംസക്, ശ്രീ. ഗോവിന്ദ ദാസ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വേദഗുരുകുലം ബ്രഹ്മചാരികളുടെയും ലേഖരാം കന്യാഗുരുകുലം ബ്രഹ്മചാരിണികളുടെയും കലാപരിപാടികൾ അരങ്ങേറി. ശ്രീ. സന്തോഷ്. വി. കെ ഏവർക്കും നന്ദി പ്രകാശനം നൽകി. ശാന്തിപാഠത്തിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ ഭംഗിയായി അവസാനിച്ചു.

TEAM VEDA GURUKULAM
www.vedagurukulam.org

You cannot copy content of this page