
പഹൽഗാം ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രണാമം
-കെ. എം.രാജൻ മീമാംസക്
‘നമോ രുദ്രായാതതായിനേ ക്ഷേത്രാണാം പതയേ നമ: (യജുർവ്വേദം 16.18)
അർത്ഥം : ശത്രുക്കളെകരയിപ്പിക്കുന്ന രുദ്രന് നമസ്കാരം (മഹർഷി ദയനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീരുത്വപൂർണ്ണമായ ഇസ്ലാമിക ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആര്യസമാജം കേരള ഘടകത്തിന്റെ ആദരാഞ്ജലികൾ. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
ഈ കൊടും ക്രൂരത ചെയ്തവരും അതിന് ഒത്താശ ചെയ്തവരും ലോകത്തിലെ ഏത് മാളങ്ങളിൽ പോയി ഒളിച്ചാലും
അവർ രാമബാണങ്ങളിൽ നിന്ന് രക്ഷപ്പെടില്ല. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ വേണം. ഈ അക്രമികളെ ന്യായീകരിക്കാൻ ഭാരതത്തിലെ ഉപ്പും അന്നവും കഴിക്കുന്ന ഏതെങ്കിലും അഞ്ചാം പത്തികൾ രംഗത്ത് വരികയാണെങ്കിൽ അവരെയും ഈ രാമബാണം വെറുതെ വിടില്ല.
# dayanand200
# vedamargam2025
# aryasamajamkeralam
https://aryasamajkerala.org.in
TEAM ARYA SAMAJAM KERALAM