
വൈദിക അനുഷ്ഠാന പഠനം
സ്വർഗ്ഗകാമോ യജേത (ശതപഥ ബ്രാഹ്മണം) എന്ന് ശാസ്ത്രങ്ങൾ വിധിക്കുന്നപ്രകാരം സ്വർഗ്ഗം അതായത് ശ്രേഷ്ഠബുദ്ധി, ഉത്തമബലം, സൽകീർത്തി, സത്സന്താനം, സമ്പത്ത്, സമൃദ്ധി മുതലായവ ആഗ്രഹിക്കുന്നവർ യജ്ഞങ്ങൾ അനുഷ്ഠിക്കണം.
സന്ധ്യാവന്ദനം, അഗ്നിഹോത്രം, മറ്റ് നിത്യ – നൈമിത്തിക വൈദികാനുഷ്ഠാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു കോഴ്സ് 2025 മേയ് 25ന് വേദഗുരുകുലത്തിൽ ആരംഭിക്കുന്നു. ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 9.30 വരെയായിരിക്കും ക്ലാസ്സ്.
പഞ്ചമഹായജ്ഞങ്ങളിൽ വരുന്ന നിത്യാനുഷ്ഠാനങ്ങളായ സന്ധ്യാവന്ദനം, അഗ്നിഹോത്രം എന്നിവയുടെ ശാസ്ത്രീയമായ പഠനത്തോടൊപ്പം വൈദിക സിദ്ധാന്തങ്ങൾ, ശ്രൗത യജ്ഞങ്ങൾ തുടങ്ങിയവും ഈ പഠനപദ്ധതിയിൽ വരുന്നതാണ്. യോഗ്യതയും, ജിജ്ഞാസയും ഉള്ളവർക്ക് ശുദ്ധമായ വൈദിക രീതിയിൽ ഈ അനുഷ്ഠാനങ്ങൾ നടത്തിക്കൊണ്ട് തങ്ങളുടെ ജീവിതത്തെ സുഖകരവും ശാന്തികരവുമാക്കാം.
താല്പര്യമുള്ളവർ
https://forms.gle/BoB6NajKeQSSyZfo6
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി 2025 മെയ് 24ന് വൈകുന്നേരം 5 മണി.
കോഴ്സുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ
onlinevedagurukulam@gmail.com എന്ന ഇ മെയിൽ വഴിയോ *9497525923, 9446575923 (കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ) എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
എന്ന്,
കോഴ്സ് കോർഡിനേറ്റർ
വേദഗുരുകുലം കാറൽമണ്ണ