വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും. പഠനകാലത്ത് ബ്രഹ്മചാരികൾ (വിദ്യാർഥികൾ) പൂർണ്ണസമയവും ഗുരുകുലത്തിൽ തന്നെ താമസിക്കണം. സംസ്കൃതം, മലയാളം മാധ്യമത്തിൽ ആയിരിക്കും പഠനം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് വേദഗുരുകുലത്തിൽ നിന്നും ബിരുദവും പ്രമാണ പത്രവും നൽകുന്നതാണ്. ഈ ലിങ്കിൽ

https://forms.gle/Rpi3V7h6k9o3eLUKA

ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891, 9446017440 🙏
https://vedagurukulam.org

You cannot copy content of this page