കെ. എം. രാജൻ മീമാംസക്

ഭോജന മന്ത്രം

നാഭാനേദിഷ്ഠ ഋഷി | യജമാനപുരോഹിതൗ ദേവതേ | ഉപരിഷ്ടാദ് ബൃഹതീ ച്ഛന്ദ: | മധ്യമ: സ്വര: ||
ഭക്ഷണത്തിനുമുമ്പ് ജപിക്കേണ്ട ഭോജനമന്ത്രം

ഓം അന്നപതേ അന്നസ്യനോ ദേഹ്വനമീവസ്യ ശുഷ്മിണഃ |പ്രപ്രദാതാരം താരിഷfഉർജ്ജം
നോ ദേഹി ദ്വിപദേ ചതുഷ്പദേ ||
(യജുർവേദം 11.83)

പദാർത്ഥം: അല്ലയോ (അന്നപതേ) ഔഷധികളുടേയും അന്നത്തിന്റെയും പാലനംചെയ്യുന്ന യജമാനൻ അഥവാ പുരോഹിതാ! അങ്ങ് (ന:) ഞങ്ങൾക്ക് (അനമീവസ്യ) രോഗങ്ങളെ നശിപ്പിക്കുന്നതും സുഖത്തെ വർധിപ്പിക്കുന്നതും (ശുഷ്‌മിണ:) ബലത്തെ വർധിപ്പിക്കുന്ന (അന്നസ്യ) അന്നത്തെ (പ്രപ്രദേഹി) വളരെ പ്രകർഷ ത്തോടെ (ദാതാരം) നൽകുന്നവരെ (താരിഷ:) തൃപ്തിപ്പെടുത്തിയാലും. കൂടാതെ (ന:) ഞങ്ങളുടെ (ദ്വിപദേ) രണ്ട് കാലുള്ള മനുഷ്യർ തുടങ്ങിയവർക്കും (ചതുഷ്പദേ) നാല് കാലുകൾ ഉള്ള പശു തുടങ്ങിയ മൃഗങ്ങൾക്കും (ഊർജ്ജം) പരാക്രമത്തെ (ശൗര്യത്തെ) (ധേഹി) നൽകിയാലും.

ഭാവാർത്ഥം: മനുഷ്യർ എല്ലായ്പോഴും ബലത്തേയും ആരോഗ്യത്തേയും വർധിപ്പിക്കുന്ന അന്നം (ഭക്ഷണം) കഴിക്കുകയും മറ്റുള്ളവർക്ക് നൽകുകയും വേണം. അങ്ങനെ എല്ലാ മനുഷ്യർക്കും മൃഗങ്ങൾക്കും സുഖത്തേയും ബലത്തേയും വർധിപ്പിച്ചാലും. അപ്രകാരം ഈശ്വരന്റെ സൃഷ്ടിയിലെ ക്രമാനുകൂല ആചരണത്താൽ സർവ്വർക്കും സുഖത്തെ സദാ വർധിപ്പിച്ചാലും.

സംക്ഷിപ്താർത്ഥം: അന്നപതിയായ ഈശ്വരാ! രോഗരഹിതവും ബലവർദ്ധകവുമായ അന്നത്തെ ഞങ്ങൾക്കായി നൽകിയാലും. ഞങ്ങൾക്ക് അന്നം തരുന്നവരെ തൃപ്‌തരാക്കിയാലും. ഞങ്ങളുടെ സഹായികളായ മനുഷ്യർക്കും പശു തുടങ്ങിയ മൃഗങ്ങൾക്കും ബലവർദ്ധകമായ അന്നത്തെ നൽകിയാലും.
(കടപ്പാട്: മഹർഷി ദയാനന്ദ സരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page