അദ്ധ്യാപനം സഹർഷം : ഗുരു സ്വയം ശിഷ്യനാകുമ്പോൾ
അധ്യാപക ശില്പശാല ജൂൺ 8ന്
വൈദിക മൂല്യങ്ങൾക്ക് ഊന്നൽ നൽകി ആറാം ക്ലാസ്സ് മുതൽ പത്താം തരം വരെ NCERT ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ഹയർ സെക്കന്ററി മുതൽ ഡിഗ്രി തലം വരെ സംസ്‌കൃതം മുഖ്യവിഷയവുമായും പഠനം നടത്തുന്ന കാറൽമണ്ണ വേദഗുരുകുലത്തിലേയും വെള്ളിനെഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിലേയും അധ്യാപകർക്കും വിദ്യാർഥികൾക്കുമായി ഒരു പരിശീലന ക്ലാസ്സ് ഈ വരുന്ന തിങ്കളാഴ്ച കാലത്ത് 9 മുതൽ വൈകുന്നേരം 4 വരെ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു.
അക്കാദമിക് രംഗത്തെ വിദഗ്ധനായ ഡോ. കെ. ശങ്കരൻ, ശ്രീമതി. ഇന്ദിരാ കൃഷ്ണകുമാർ, എം. എ, ബി. ഏൽ. (മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥ) എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിശീലനം.
ഭാരതീയ സംസ്കാരത്തിന്റെ സാമൂഹിക ഘടനയിൽ നിലനിൽക്കുന്ന ഒരു പ്രധാന വിള്ളലിനെക്കുറിച്ചും, അതിനെ യഥാർത്ഥ വിവേകം (Viveka) വഴി എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും ഉള്ള ശ്രീ അരവിന്ദന്റെ ദർശനവും ഈ പരിശീലന കളരിയിൽ അവതരിപ്പിക്കുന്നതാണ്.
തുടർന്ന്, പാശ്ചാത്യവും ഭാരതീയവുമായ അധ്യാപനരീതികളുടെ (Pedagogies) ഒരു താരതമ്യപരമായ വിശകലനം നടത്തുന്നുണ്ടായിരിക്കും. ഇത്തരം ചർച്ചകളിൽ സാധാരണയായി കാണപ്പെടുന്ന പരസ്പരവിരുദ്ധമായ സമീപനങ്ങളെ ഒഴിവാക്കി, പാശ്ചാത്യ യുക്തിചിന്തയെ പൂർണ്ണമായി തള്ളിക്കളയാതെ അതിനപ്പുറം കടന്ന്, ഒരു യഥാർത്ഥ അധ്യാപകനാകുന്നതിനാവശ്യമായ ഐക്യാത്മക മനോഭാവം (Unitive Spirit) എങ്ങനെ വളർത്തിയെടുക്കാമെന്ന് പരിശോധിക്കുന്നതാണ്.
അവസാനമായി, അധ്യാപനത്തിലെ ആനന്ദം (Delight in Teaching) അധ്യാപകർക്ക് എങ്ങനെ അനുഭവിക്കാനും വിദ്യാർത്ഥികൾക്ക് അനുഭവം പകർന്നുകൊടുക്കാനും എങ്ങനെ സാധിക്കുമെന്ന് ചർച്ച ചെയ്യുകയും, വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ഫലങ്ങൾ കൈവരിക്കാൻ അത് എത്രത്തോളം അനിവാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ്.
ഈ അക്കാദമിക് ശിൽപ്പശാലയിലേക്ക് വേദഗുരുകുലത്തിന്റേയും ലേഖരാം കന്യാഗുരുകുലത്തിന്റേയും എല്ലാ അഭ്യുദയ കാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.
എന്ന്,
വേദഗുരുകുലത്തിനും ലേഖരാം കന്യാഗുരുകുലത്തിനും വേണ്ടി,
വി. ഗോവിന്ദ ദാസ്
അധ്യക്ഷൻ
കെ. എം. രാജൻ മീമാംസക്
അധിഷ്ഠാതാവ്
