✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
മനോ ജൂതിർജുഷതാമാജ്യസ്യ ബൃഹസ്പതിര്യജ്ഞമിമം തനോത്വരിഷ്ടം യജ്ഞം സമിമം ദധാതു l
വിശ്വേ ദേവാസ ഇഹ മാദയന്താമോ३മ്പ്രതിഷ്ഠാ॥
(യജുർവേദം 2.13)
ഹേ മനുഷ്യരേ! നിങ്ങളുടെ മനസ്സ് എപ്പോഴും സൽപ്രവൃത്തികളിലായിരിക്കട്ടെ. ഞാൻ ഈ ലോകത്തിൽ ചെയ്യുവാൻ കല്പിച്ചിരിക്കുന്ന കർത്തവ്യങ്ങൾ അനുഷ്ഠിച്ച് നിങ്ങൾ സ്വയം സുഖികളാകുകയും മറ്റുള്ളവരെയും സുഖികളാക്കുകയും ചെയ്യുവിൻ.
“ഓം” എന്നത് പരമേശ്വരന്റെ വിശിഷ്ട നാമമാണ്. പിതാവിനും പുത്രനും തമ്മിലുള്ള സ്നേഹബന്ധം പോലെയാണ് ജീവാത്മാവിനും പരമേശ്വരനും തമ്മിലുള്ള ബന്ധവും. സൽകർമ്മങ്ങളില്ലാതെ ആർക്കും യഥാർത്ഥമായ പ്രതിഷ്ഠയോ ബഹുമാനമോ ലഭിക്കുകയില്ല. അതിനാൽ മനുഷ്യർ എല്ലാ തരത്തിലുള്ള അധർമ്മങ്ങളും ഉപേക്ഷിച്ച് ധർമ്മാനുസൃതമായ പ്രവർത്തനങ്ങൾ മാത്രം ചെയ്യണം.
അജ്ഞാനമെന്ന അന്ധകാരം നീക്കുന്നതിനായി വിജ്ഞാനമെന്ന സൂര്യൻ പ്രകാശിക്കണം. പന്ത്രണ്ടാം മന്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന യജ്ഞം യഥാവിധി അനുഷ്ഠിക്കുന്നതിലൂടെ എല്ലാവർക്കും സ്ഥിരതയും ബഹുമാനവും സുഖവും ലഭിക്കുമെന്ന് ഈ വ്യാഖ്യാനത്തിലൂടെ വ്യക്തമാക്കുന്നു.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
