✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

ബ്രഹ്മ ജജ്ഞാനം പ്രഥമം പുരസ്താദ്വിസീമതഃ സുരുചോ വേന ആവഃ।
സ ബുധ്ന്യാ ഉപമാ അസ്യ വിഷ്ഠാഃ
സതശ്ച യോനിമസതശ്ച വി വഃ॥

(യജുര്‍വേദം 13.3)

പ്രസിദ്ധവും അപ്രസിദ്ധവുമായി ലോകത്തിൽ കാണുന്ന ദൃഷ്ടാന്തങ്ങൾ എല്ലാം പ്രത്യേകമായി അറിയപ്പെടുന്ന ആ ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനത്തിലേക്കാണ് നയിക്കുന്നത്. സർവവ്യാപിയായ അദ്ദേഹം എല്ലാറ്റിനെയും ആവരണം ചെയ്യുകയും എല്ലാറ്റിനെയും പ്രകാശിപ്പിക്കുകയും ഓരോന്നിനെയും അതത് നിയമത്തിലും ക്രമത്തിലും നടത്തുകയും ചെയ്യുന്നു. ആ അന്തര്യാമിയായ ബ്രഹ് മപരമാത്മാവിനെയാണ് എല്ലാ മനുഷ്യർക്കും ഉപാസിക്കാൻ യോഗ്യമായിട്ടുള്ളത്. അദ്ദേഹത്തെ ഒഴിച്ച് മറ്റൊരു വസ്തുവിനേയും ഭക്തിക്കോ ഉപാസനക്കോ അർഹമല്ല.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page