✍️ കെ. എം. രാജൻ മീമാംസക്

സ പ്രകേത ഉഭയസ്യ പ്രവിദ്വാൻത്സഹസ്രദാന ഉത വാ സദാനഃ।
യമേന തതം പരിധിം വ്യയിഷ്യന്നപ്സരസഃ പരി ജജ്ഞേ വസിഷ്ഠഃ॥

(ഋഗ്വേദം 7.33.12)

മാതാപിതാക്കളിൽ നിന്നുള്ള ആദ്യ ജന്മവും ആചാര്യനിൽ നിന്നും വിദ്യയിൽ നിന്നുമുള്ള രണ്ടാമത്തെ ജന്മവും ലഭിക്കുന്ന മനുഷ്യൻ ആകാശത്തിലെ വസ്തുക്കളെ അറിയുന്നവനും പൂർണ്ണവിദ്വാനും അതുല്യമായ സുഖങ്ങൾ നൽകുന്നവനുമായിത്തീരുന്നു.
സ്ത്രീപുരുഷന്മാരിൽ നിന്ന് സന്താനങ്ങൾ ജനിക്കുന്നതുപോലെ, അധ്യാപകരിൽ നിന്നും ഉപദേശകരിൽ നിന്നും വിദ്യ അഭ്യസിക്കുകയും ഉപദേശം ശ്രവിക്കുകയും ചെയ്യുന്നതിലൂടെ വിദ്വാന്മാർ ഉണ്ടാകുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page