✍️ കെ. എം. രാജൻ മീമാംസക്
ഉദീരയ കവിതമം കവീനാമുനതൈനമഭി മധ്വാ ഘൃതേന ।
സ നോ വസൂനി പ്രയതാ ഹിതാനി ചന്ദ്രാണി ദേവഃ സവിതാ സുവാതി ॥
(ഋഗ്വേദം 5.42.3)
അല്ലയോ വിദ്വാന്മാരായ അധ്യാപകരേ! സമ്പൂർണ്ണ വിദ്യകളിലും പ്രാവീണ്യമുള്ള ചതുർവേദജ്ഞനായ വ്യക്തിയോട് ഗൃഹസ്ഥാശ്രമം സ്വീകരിക്കരുതെന്ന് ഉപദേശിക്കുക. അങ്ങനെ ചെയ്താൽ ലോകജനങ്ങളുടെ മഹത്തായ സുഖം വർധിക്കും. കാരണം, സമ്പൂർണ്ണ വിദ്യയുള്ള വ്യക്തി ഗൃഹസ്ഥാശ്രമം സ്വീകരിച്ചാൽ നിരവധി ഉത്തരവാദിത്തങ്ങളും ശാരീരികശക്തിയുടെ ക്ഷയവും കാരണം ആയുസ്സ് കുറഞ്ഞ്, നിരന്തരം മനുഷ്യരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയാതെ വരും.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
