ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2024 -25 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌ മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. കൂടാതെ ഗുരുകുല പഠനത്തോടൊപ്പം അഗ്നിവീർ റിക്രൂട്ട്മെന്റ് പോലെ സായുധ സേനകളിലേക്കും UPSC, കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും വേണ്ടുന്ന ചിട്ടയോടെയുള്ള പരിശീലനവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനവും താമസവും. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക. https://forms.gle/Rpi3V7h6k9o3eLUKA കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9497525923, 9446575923 (കാലത്ത് 8 മുതൽ വൈകുന്നേരം 5 മണിവരെ. എന്ന്, കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ.

You cannot copy content of this page