മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത് ശരിയല്ല. ആര്യസമാജത്തിന്റെ അനേകം പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് ശുദ്ധി പ്രവർത്തനം. അപൗരുഷയമായ വേദവാണിയെ പ്രചരിപ്പിക്കുകയും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ജനങ്ങളെ ബോധവാന്മാരാക്കുകയും തദ്വാരാ രാഷ്ട്രത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് വേണ്ടി കർമ്മനിരതരാവൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് ആര്യസമാജത്തിന്റെ മുഖ്യ ലക്ഷ്യം.  ഈ പുസ്തകത്തിൽ ആര്യസമാജത്തിന്റെ 10 നിയമങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനം, മഹർഷി ദയാനന്ദന്റെ സംക്ഷിപ്ത ജീവ ചരിത്രം, ആര്യസമാജം മുന്നോട്ട് വെക്കുന്ന വൈദിക സിദ്ധാന്തങ്ങളുടെയും സാഹിത്യങ്ങളുടെയും വിവരണം. ആര്യസമാജത്തിന്റെ ചരിത്രതാളുകൾ (പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളുടെ വിവരണവും) എന്നിവ നൽകിയിട്ടുണ്ട്.

ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.  വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40 രൂപയാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 7907077891


You cannot copy content of this page