ഭാരത സർക്കാരിന്റെ *ഭൂസുപോഷൺ അഭിയാൻ* പദ്ധതി പ്രകാരം *മാതാ ഭൂമി: പുത്രോfഹം പൃഥിവ്യാ:* (അഥർവ്വ വേദം 12.1.12) എന്ന വേദവാണിയെ സാർത്ഥകമാക്കുന്നതിനായി പ്രകൃതി സംരക്ഷണം,ജൈവകൃഷി, നാടൻപശു പരിപാലനം, കർഷകരെ ആദരിക്കൽ തുടങ്ങിയകാര്യങ്ങൾ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ട് ഈ വരുന്ന ചൊവ്വാഴ്ച (13.04.2021) കാലത്ത് 9.30 ന് ഒരു വിശേഷ യജ്‌ഞം കാറൽമണ്ണ വേദഗുരുകുലത്തിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
read moreആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യാകരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.
read moreമര്യാദാ പുരുഷോത്തമൻ ശ്രീരാമന്റെ ജന്മദിവസം ആണിന്ന്. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ചു ചൈത്ര ശുക്ല നവമിക്ക് വരുന്ന ഈ മഹാപുരുഷന്റെ ജന്മദിനവും നിരയന പഞ്ചാംഗങ്ങളിൽ ഏപ്രിൽ മാസത്തിൽ (ഏപ്രിൽ 21) വരുന്നതായാണ് കൊടുക്കുന്നത്.
read moreവൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം നമ്മുടെ മിക്ക പർവങ്ങളും ഉത്സവങ്ങളും ശാസ്ത്രാനുകൂലമായ ശരിയായ സമയത്ത് അനുഷ്ഠിഷിച്ചാൽ മാത്രമേ അതിന്റെ ഫലസിദ്ധി ലഭ്യമാവൂ. ശരിയായ സമയത്ത് അവ അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു. കേരളീയ വൈദിക പഞ്ചാംഗം അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.
read moreഇന്ന് വിക്രമസംവത്സരം 2077 ലെ അവസാനത്തെ ദിനമാണ്. നാളെ വിക്രമസംവത്സരം 2078 ആരംഭിക്കുകയാണ്. വിജയാദി സംവത്സത്തിൽ വരുന്ന ആനന്ദ സംവത്സരവും ഇന്ന് സമാപിക്കുകയാണ്. നാളെ മുതൽ *രാക്ഷസനാമ* സംവത്സരം ആണ്. എന്നാൽ നിരയന പദ്ധതിപ്രകാരമുള്ള പഞ്ചാംഗങ്ങളിൽ ഈ വർഷത്തെ ചൈത്ര ശുക്ല പ്രതിപദം 2021 ഏപ്രിൽ 13 എന്ന് കൊടുത്തിരിക്കുന്നത്. വൈദിക ജ്യോതിശാസ്ത്ര വീക്ഷണത്തിൽ ഇത് ശരിയല്ല.
read moreകാറൽമണ്ണ: മെയ് 26 ന് കാറൽമണ്ണയിൽ നടക്കുന്ന ശ്രൗതയജ്ഞത്തിന് സ്വാഗതസംഘം രൂപീകരിച്ചു. തെക്കുംപറമ്പ് ഭവദാസൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി.കെ.രജനി, ഡോ.ശശികുമാർ നെച്ചിയിൽ, വേദ ഗുരുകുലം അധ്യക്ഷൻ ശ്രീ.വി.ഗോവിന്ദ ദാസ് മാസ്റ്റർ, ആചാര്യ വിശ്വശ്രവ ജി, ആചാര്യ വാമദേവ് ആര്യ, വേദഗുരുകുലം അധിഷ്ഠതാവ് ശ്രീ.കെ.എം.രാജൻ, കാറൽമണ്ണ ആര്യസമാജം അധ്യക്ഷൻ ശ്രീ.കെ.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു.
read more1927ല്‍ ഹരിയാനയിലെ രോഹ്തക് ജില്ലയില്‍ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 19 വയസ്സുവരെ യാതൊരു ഔപചാരിക വിദ്യാഭ്യാസവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഹിന്ദി അക്ഷരങ്ങള്‍ പഠിക്കാന്‍ പിന്നീട് സ്വയം നിശ്ചയിക്കുകയായിരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെട്ടതിന് സാക്ഷി ആയ അദ്ദേഹത്തിന് ലൗകികജീവിതത്തോട് വിരക്തി തോന്നുകയും സത്യാന്വേഷണത്തിനായി അദ്ദേഹം ശിഷ്ടകാലം നീക്കിവെക്കുകയും ചെയ്തു.
read moreവൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്പോൾ ശരിയായ സമയത്ത് അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു.
read moreദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരദ് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തിരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.
read moreമറിച്ച് സിദ്ധാന്തത്തിന്റെ പേരിൽ അന്ധമായ സ്പർദ്ധയിലേക്കു പോകുന്നത് ഹൈന്ദവ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുവാനും അത് ശത്രുപക്ഷത്തുനിന്നു കൊണ്ട് ഹൈന്ദവ ധർമ്മത്തെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്ന അർബൻ നക്സലുകൾക്കും ഇസ്ളാമിലെ ചില തീവ്രവാദികൾക്കും കൂടുതൽ ബലമേകാൻ മാത്രമേ സഹായിക്കുകയുള്ളു. സനാതന ധർമ്മത്തിന്റെ ആകെ സുരക്ഷിതത്വത്തെ തന്നെയാണ് ഇതു ബാധിക്കുക എന്ന തിരിച്ചറിവ് ആര്യസമാജത്തിനുണ്ട്.
read more