കാലാ പഹാഡ് “വേദങ്ങളിലേക്കു മടങ്ങുക “ ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്. വൈദികസംസ്കാരം ലോപിച്ചു പോയി എന്നത് കൊണ്ടു മാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധാർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. വൈദിക ധർമ്മത്തിനു പകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ…

read more

അന്താരാഷ്ട്ര യോഗദിനത്തിനോടനുബന്ധിച്ച് ഇന്ന് (21.06.2025) വേദഗുരുകുലത്തിൽ നടന്ന യോഗപ്രദർശനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ കൂടുതല്‍ വിവരങ്ങള്‍ക്ക് 9497525923, 9446575923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക (കാലത്ത് 9 മുതല്‍ വൈകുന്നേരം 5 വരെ) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3https://aryasamajkerala.org.inhttps://aryasamajkerala.org.in

read more

കാറൽമണ്ണ വേദഗുരുകുലത്തിന് ഒരു കൈത്താങ്ങ് ദക്ഷിണാവന്തോ അമൃതം ഭജന്തേ ദക്ഷിണാവന്തഃ പ്ര തിരന്ത ആയു: (ഋഗ്വേദം 1.125.6) അർത്ഥം: ദാനം നൽകുന്നവർ അമൃതത്വത്തേയും (മോക്ഷസുഖത്തേയും ഉത്തമ ആയുസ്സിനേയും പ്രാപിക്കുന്നു എന്ന് വേദങ്ങൾ ഉദ്ഘോഷിക്കുന്നു. ആയതിനാൽ വേദഗുരുകുലത്തിന്റെ സർവ്വമുഖമായ പ്രവർത്തനങ്ങൾക്ക് ധർമ്മബോധമുള്ള സജ്ജനങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. വേദഗുരുകുലത്തിന്റെ ബാങ്ക് വിവരണങ്ങൾ ഇതോടൊപ്പം നൽകുന്നു. Our Veda Gurukulam Bank Details…

read more

കർമ്മാനുഷ്ഠാനങ്ങൾ മനസാ വാചാ കർമ്മണാ എന്നിങ്ങനെ മൂന്നു തലങ്ങളിൽ നാം പ്രകടിപ്പിക്കുന്നു. ഒന്നാമതായി കർമ്മമനുഷ്ഠിക്കുന്നതിനു മുമ്പു തന്നെ ഒരു ആശയ രൂപീകരണം സംഭവിക്കുന്നു. നാം അതിനെ വിചാരം ചെയ്യുമ്പോൾ നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനുതകുന്ന രീതിയിൽ ആത്മ പ്രേരണയുണ്ടാകുന്നു. ഇത് ഏവർക്കുമനുഭവപ്പെടുന്നതാണ്

read more

കഠോപനിഷത്തിലെ സൂക്തമനുസരിച്ച് ഇന്ദ്രിയങ്ങൾ, മനസ്സ് , ബുദ്ധി എന്നീ ഉപാധികളാൽ ജീവാത്മാവ് ഭോഗങ്ങൾ അനുഭവിക്കുന്നു. മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായത്താൽ ബാഹ്യ ജഗത്തിലെ സകല വിഷയങ്ങളുടെയും ബോധം ആത്മാവിൽ എത്തിക്കുകയും ആത്മാവിന്റെ നിർദ്ദേശാനുസരണം ശരീരത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

read more

ഈ ലോകത്തിൽ നാം ഒറ്റക്കല്ല. അനേകം ജീവജാലങ്ങളുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം നമുക്കും നമ്മുടെ സഹായം മറ്റുള്ളവർക്കും ആവശ്യമായി വരും. ഇവിടെ രണ്ടു പ്രകാരമുള്ള കർമ്മങ്ങൾ നാം ചെയ്യേണ്ടി വരും.

read more

സൂര്യനെ കേന്ദ്രമാക്കി മറ്റു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതു പോലെ സത്വരജസ്തമോഗുണങ്ങളുടെ സംഘാ തങ്ങളായ പരമാണുവിലും അതിന്റെ കേന്ദ്രത്തെ ആധാരമാക്കി വൈദ്യുത കണങ്ങൾ (Electrons) ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു.

read more

” തേന ത്യക്തേന ഭുഞ്ജീഥാ ” ഇത് ഋഷിയുടെ രണ്ടാമത്തെ ശാസനയാണ്. നാമനുഷ്ഠിക്കേണ്ട രണ്ടാമത്തെ കർത്തവ്യമാണിത്.
ഇക്കാണുന്ന പദാർത്ഥങ്ങളെല്ലാം ഈശ്വരനാൽ നല്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് ത്യാഗ മനോഭാവത്തോടെ ഉപഭോഗം ചെയ്യുക.

read more

ഗതിശീലമുള്ള ഈ പ്രപഞ്ചത്തിൽ ഈശ്വരൻ സർവ്വവ്യാപിയായി ആവസിക്കുന്നു. അതിനാൽ ഒന്നിനോടും ഒട്ടലില്ലാതെ അത്യാഗ്രഹമില്ലാതെ ത്യാഗഭാവത്തോടെ ഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് ഇവിടെ ജീവിക്കുക എന്നു സാമാന്യാർത്ഥം.

read more

ഗാന്ധിജി ഒരിക്കൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട് ‘ആർഷ ഗ്രന്ഥങ്ങൾ മുഴുവൻ നശിച്ചുപോയാലും ഈശാവാസ്യോപനിഷത്തിലെ ഈശാവാസ്യമിദം സർവ്വം എന്നു തുടങ്ങുന്ന ആദ്യ മന്ത്രം മാത്രം നിലനിന്നാൽ മതി അതിൽ നിന്നും നഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവൻ പുനർ നിർമ്മിക്കാവുന്നതേയുള്ളു’ എന്ന്.

read more

You cannot copy content of this page