തേഷാമേവാനുകമ്പാർത്ഥ –മഹമജ്ഞാനജം തമഃ നാശയാമ്യാത്മഭാവസ്ഥോജ്ഞാനദീപേന ഭാസ്വതാ അവരോടുള്ള അനുകമ്പ ഹേതുവായി, ആത്മഭാവത്തിലിരിക്കുന്ന ഞാൻ, ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് (അവരിലുള്ള) അജ്ഞാനജന്യമായ അന്ധകാരത്തെ നശിപ്പിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 11

read more

തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകംദദാമി ബുദ്ധിയോഗം തംയേന മാമുപയാന്തി തേ സദാ എന്നിൽ മനസ്സുറപ്പിച്ചവരും പ്രീതിപൂർവ്വം എന്നെ ഭജിക്കുന്നവരുമായ അവർക്ക് ഞാൻ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവർ എന്നെ പ്രാപിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 10

read more

മച്ചിത്താ മദ്ഗതപ്രാണാ: ബോധയന്ത: പരസ്പരം കഥയന്തശ്ച മാം നിത്യംതുഷ്യന്തി ച രമന്തി ച എന്നിൽ മനസ്സുറപ്പിച്ചവരും എല്ലാ ഇന്ദ്രിയങ്ങളും എന്നിൽ ലയിപ്പിച്ചവരുമായ ഭക്തന്മാർ സദാ എന്നെക്കുറിച്ച് പരസ്പരം സംസാരിക്കുകയും പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 9

read more

അഹം സർവസ്യ പ്രഭവോമത്തഃ സർവം പ്രവർതതേഇതി മത്വാ ഭജന്തേ മാംബുധാ ഭാവസമന്വിതാഃ ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നിൽനിന്നാണ് പ്രവർത്തിക്കുന്നതെന്നും അറിഞ്ഞ് വിവേകികൾ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 8

read more

യോ മാമജമനാദിം ചവേത്തി ലോകമഹേശ്വരം അസംമൂഢഃ സ മർത്യേഷു സർവപാപൈഃ പ്രമുച്യതേ എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വരനായും അറിയുന്നവൻ മനുഷ്യരിൽ വച്ച് മിഥ്യാധാരണകൾ അകന്നവനാണ്. അവൻ എല്ലാ പാപങ്ങളിൽനിന്നും മുക്തനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 3

read more

ന മേ വിദുഃ സുരഗണാ:പ്രഭവം ന മഹർഷയഃ അഹമാദിർഹി ദേവാനാംമഹർഷീണാം ച സർവശഃ ദേവന്മാരോ മഹർഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹർഷിമാരുടെയും ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 2

read more

മന്മനാ ഭവ മദ്ഭക്തോമദ്യാജീ മാം നമസ്കുരുമാമേവൈഷ്യസി യുക്ത്വൈവംആത്മാനം മത്പരായണ: എന്നിൽ മനസ്സുറപ്പിക്കൂ. എന്റെ ഭക്തനാകുകയും എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിൽ ഉറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 34

read more

അപി ചേത് സുദുരാചാരോഭജതേ മാമനന്യഭാക്സാധുരേവ സ മന്തവ്യ:സമ്യഗ് വ്യവസിതോ ഹി സ: ഏറ്റവും ദുരാചാരനായവൻപോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കിൽ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവൻ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 30

read more

സമോfഹം സർവഭൂതേഷുന മേ ദ്വഷ്യോfസ്തി ന പ്രിയ:യേ ഭജന്തി തു മാം ഭക്ത്യാമയി തേ തേഷു ചാപ്യഹം ഞാൻ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വർത്തിക്കുന്നത്. എനിക്ക് വിരോധിയില്ല. പ്രിയനുമില്ല. എന്നാൽ, ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവർ എന്നിലും ഞാൻ അവരിലും വർത്തിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 29

read more

യത് കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്യത് തപസ്യസി കൗന്തേയതത് കുരുഷ്വ മദർപണം അർജ്ജുനാ! നീ യാതൊന്ന് ചെയ്യുന്നുവോ യാതൊന്ന് ഭക്ഷിക്കുന്നുവോ യാതൊന്ന് ഹോമിക്കുന്നുവോ യാതൊന്ന് നിവേദിക്കുന്നുവോ യാതൊരു തപസ്സ് ചെയ്യുന്നുവോ അതൊക്കെയും എന്നിൽ സമർപ്പിച്ചാലും. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 27

read more

You cannot copy content of this page