പത്രം പുഷ്പം ഫലം തോയംയോ മേ ഭക്ത്യാ പ്രയശ്ചതിതദഹം ഭക്ത്യുപഹൃതംഅശ്നാമി പ്രയതാത്മനഃ യാതൊരുവൻ ഭക്തിയോടുകൂടി ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്കായി നിവേദിക്കുന്നുവോ, ശുദ്ധ ചിത്തനായ അവനാൽ ഭക്തിയോടെ സമർപ്പിക്കപ്പെട്ട അവയെ ഞാൻ സ്വീകരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 26

read more

യോfപ്യന്യദേവതാ ഭക്താ:യജന്തേ ശ്രദ്ധയാന്വിതാ:തേfപി മാമേവ കൗന്തേയ യജന്ത്യവിധിപൂർവകം ഹേ കൗന്തേയ! പ്രശസ്തി, ഐശ്വര്യം മുതലായ മറ്റേതെങ്കിലും ദേവതകളുടെ ഭക്തരായി മാറുന്നവർ അവയെ ഭക്തിയോടെ ആരാധിക്കുകയും അവക്കുവേണ്ടി സംഘാടനം നടത്തുകയും ചെയ്യുന്നു, അവരും എന്നെ ഒരു വിധത്തിൽ വിധിപൂർവ്വം അല്ലെങ്കിലും ആരാധിക്കുന്നു, നേരിട്ടല്ല, കാരണം അവസാനം അവർക്ക് അഭയം എന്നിൽ മാത്രമാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 23

read more

തപാമ്യഹമഹം വർഷംനിഗൃഹ്ണാമൃത്സൃജാമി ചഅമൃതം ചൈവ മൃത്യുശ്ചസദസച്ചാഹമർജുന അർജ്ജുനാ! ഞാൻ ചൂടുണ്ടാക്കുന്നു. ഞാൻ മഴ പെയ്യിക്കുകയും അതു തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. അമൃതത്വവും മൃത്യുവും ഉണ്മയുള്ളതും ഇല്ലാത്തതും ഞാൻ തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 19

read more

ഗതിർഭർതാ പ്രഭു: സാക്ഷീനിവാസ: ശരണം സുഹൃത്പ്രഭവ: പ്രലയ: സ്ഥാനംനിധാനം ബീജമവ്യയം (ഈ ജഗത്തിന്റെ) ലക്ഷ്യവും പാലകനും സ്വാമിയും സാക്ഷിയും നിവാസസ്ഥാനവും ശരണ്യനും സുഹൃത്തും ഉദ്ഭവവും പ്രളയവും ആധാരവും നിക്ഷേപവും അവിനാശിയായ ഉത്പത്തികാരണവും ഞാൻ തന്നെ ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 18

read more

പിതാഹമസ്യ ജഗതോമാതാ ധാതാ പിതാമഹ:വേദ്യം പവിത്രമോങ്കാര:ഋക്സാമയജുരേവ ച ഈ ജഗത്തിന്റെ പിതാവും മാതാവും രക്ഷകനും പിതാമഹനും ഞാൻ തന്നെയാണ്. അറിയപ്പെടേണ്ട ഒരേയൊരു വസ്തുവും പരിശുദ്ധമായ ഓങ്കാരവും ഋക് – സാമ – യജുർവ്വേദങ്ങളും ഞാൻ തന്നെയാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 17

read more

സതതം കീർതയന്തോ മാംയതന്തശ്ച ദൃഢവൃതാഃനമസ്യന്തശ്ച മാം ഭക്ത്യാനിത്യയുക്താ ഉപാസതേ എപ്പോഴും എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവർ സദാ എന്നെ സ്തുതിക്കുകയും ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും നമസ്കരിക്കുകയും ചെയ്തുകൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 14

read more

മഹാത്മാനസ്തു മാം പാർത്ഥദൈവീം പ്രകൃതിമാശ്രിതാ:ഭജന്ത്യനന്യമനസ:ജ്ഞാത്വാ ഭൂതാദിമവ്യയം അർജ്ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ജീവജാലങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാൻ എന്നറിഞ്ഞ് ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 13

read more

മോഘാശാ മോഘകർമാണ:മോഘജ്ഞാനാ വിചേതസ:രാക്ഷസീമാസുരീം ചൈവപ്രകൃതിം മോഹിനീം ശ്രിതാ: വ്യർത്ഥമായ ആശയോടും കർമ്മത്തോടും ജ്ഞാനത്തോടും കൂടിയ അവിവേകികൾ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 12

read more

അവജാനന്തി മാം മൂഢാഃമാനുഷീം തനുമാശ്രിതംപരം ഭാവമജാനന്തഃമമ ഭൂതമഹേശ്വരം സർവ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മൂഢന്മാർ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്ന് (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 11

read more

മയാധ്യക്ഷേണ പ്രകൃതിഃസൂയതേ സചരാചരംഹേതുനാനേന കൗന്തേയ ജഗദ്വിപരിവർത്തതേ അർജ്ജുനാ! എന്റെ സാന്നിദ്ധ്യത്തിൽ പ്രകൃതി സർവ്വ ചരാചരങ്ങളോടും കൂടിയ ഈ ജഗത്തിനെ സൃഷ്ടിക്കുന്നു. മേല്പറഞ്ഞ കാരണംകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടി രിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 10

read more

You cannot copy content of this page