സർവഭൂതാനി കൗന്തേയപ്രകൃതിം യാന്തിമാമികാം കല്പക്ഷയേ പുനസ്താനികല്പാദൗ വിസൃജാമ്യഹം അർജ്ജുനാ! കല്പാന്തത്തിൽ പ്രളയം വരുമ്പോൾ സർവ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേക്ക് തിരിച്ചുപോകുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തിൽ അവയെയെല്ലാം ഞാൻ വീണ്ടും സൃഷ്ടിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം:7

read more

യഥാകാശസ്ഥിതോ നിത്യംവായു: സർവത്രഗോ മഹാൻതഥാ സർവാണി ഭൂതാനി മതസ്ഥാനീത്യുപധാരയ സർവ്വത്ര സഞ്ചരിക്കുന്നതും മഹത്തായതുമായ വായു എപ്രകാരം സദാ ആകാശത്തിൽ സ്ഥിതിചെയ്യുന്നുവോ അപ്രകാരം തന്നെയാണ് സർവ്വഭൂതങ്ങളും എന്നിൽ കുടികൊള്ളുന്നത് എന്നറിഞ്ഞാലും. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 6

read more

അശ്രദ്ധധാനാ: പുരുഷാ:ധർമസ്യാസ്യ പരന്തപഅപ്രാപ്യ മാം നിവർതന്തേമൃത്യുസംസാരവർത്മനി അർജ്ജുനാ, ഈ ധർമ്മത്തിൽ (ഈ ജ്ഞാനത്തിൽ) വിശ്വാസമില്ലാത്തവർ എന്നെ പ്രാപിക്കുവാൻ കഴിയാതെ മൃതരൂപമായ സംസാരമാകുന്ന മാർഗ്ഗത്തിലേക്ക് തിരിച്ചുവരുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 3

read more

രാജവിദ്യാ രാജഗുഹ്യംപവിത്രമിദമുത്തമം പ്രത്യക്ഷാവഗമം ധർമ്യംസുസുഖം കർതുമവ്യയം വിദ്യകളിലും രഹസ്യങ്ങളിലും വച്ച് ശ്രേഷ്ഠവും പവിത്രവും ഉത്തമവുമായ ഈ ജ്ഞാനം, പ്രത്യക്ഷമായി അറിയാവുന്നതും ധർമ്മാനുസൃതവും എളുപ്പം ആചരിക്കാവുന്നതും നാശരഹിതവുമാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 2

read more

വേദേഷു യജ്ഞേഷു തപസ്സു ചൈവദാനേഷു യത്പുണ്യഫലം പ്രദിഷ്ടംഅത്യേതി തത് സർവമിദം വിദിത്വായോഗീ പരം സ്ഥാനമുപൈതി ചാദ്യം ഇതിനെ (ഞാൻ ഇതുവരെ ഉപദേശിച്ചതിനെ) മുഴുവൻ അറിഞ്ഞു, വേദങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയും തപസ്സിലൂടെയും ദാനത്തിലൂടെയും ലഭിക്കമെന്ന് ശാസ്ത്രങ്ങൾ പറയുന്ന പുണ്യഫലത്തെ യോഗി അതിവർത്തിക്കുകയും പരമവും സനാതനവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 28

read more

പുരുഷഃ സ പരഃ പാർത്ഥഭക്ത്യാ ലഭ്യസ്ത്വനന്യയാ യസ്യാന്തഃസ്ഥാനി ഭൂതാനിയേന സർവമിദം തതം ഹേ പാർത്ഥാ, ജീവജാലങ്ങളെല്ലാം യാതൊരുവന്റെ ഉള്ളിലാണോ സ്ഥിതിചെയ്യുന്നത്, യാതൊരുവനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരമപുരുഷനെ ഏകാന്തഭക്തികൊണ്ട് പ്രാപിക്കാവുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 22

read more

അനന്യചേതാഃ സതതംയോ മാം സ്മരതി നിത്യശഃതസ്യാഹം സുലഭഃ പാർത്ഥനിത്യയുക്തസ്യ യോഗിനഃ ഹേ പാർത്ഥാ, അന്യചിന്തയില്ലാത്ത മനസ്സോടെ സദാ എന്നെ സ്മരിക്കുന്നവനും യോഗയുക്തനുമായ യോഗിക്ക് എന്നെ എളുപ്പത്തിൽ പ്രാപിക്കുവാൻ സാധിക്കും. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 14

read more

അഭ്യാസയോഗയുക്തനചേതസാ നാന്യഗാമിനാപരമം പുരുഷം ദിവ്യംയാതി പാർത്ഥാനുചിന്തയൻ ഹേ പാർത്ഥാ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്തതും അഭ്യാസംകൊണ്ട് ഏകാഗ്രവുമായ മനസ്സോടുകൂടി, ദിവ്യനായ പരമപുരുഷനെ നിരന്തരം സ്മരിക്കുന്നവൻ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 8

read more

അധിഭൂതം ക്ഷരോ ഭാവ: പുരുഷശ്ചാധിദൈവതംഅധിയജ്ഞോfഹമേവാത്രദേഹേ ദേഹഭൃതാം വര ഹേ അർജ്ജുനാ ! അധിഭൂതം നശ്വരമായ വസ്തുക്കളാണ് (ശരീരാദികൾ). വിരാട്പുരുഷനാണ് അധിദൈവതം. ദേഹത്തിൽ അന്തര്യാമിയായിരിക്കുന്ന ഞാൻ തന്നെയാണ് അധിയജ്ഞൻ. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 4

read more

അക്ഷരം ബ്രഹ്മ പരമം സ്വഭാവോfദ്ധ്യാത്മമുച്യതേഭൂതഭാവോദ്ഭവകരോവിസർഗ: കർമസംജ്ഞിത: ശ്രീഭഗവാൻ പറഞ്ഞു, അനശ്വരവും പരമവുമായതാണ് ബ്രഹ്മം. ബ്രഹ്മത്തിന്റെ ജീവരൂപത്തിലുള്ള ഭാവം അദ്ധ്യാത്മം എന്ന് പറയപ്പെടുന്നു. ജീവജാലങ്ങളുടെ ഉദ്ഭവത്തിനും നിലനില്പിനും കാരണമായ വേദോക്തമായ യാഗാദികളെയാണ് കർമ്മമെന്ന് വിളിക്കുന്നത്. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 3

read more

You cannot copy content of this page