സാധിഭൂതാധിദൈവം മാംസാധിയജ്ഞം ച യേ വിദുഃപ്രയാണകാലേപി ച മാംതേ വിദുർയുക്തചേതസഃ അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടിയ എന്നെ അറിയുന്നവർ മരണസമയത്തുപോ ലും എന്നിലുറപ്പിച്ച മനസ്സുള്ളവരായി എന്നെ അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 30

read more

ജരാമരണമോക്ഷായമാമാശ്രിത്യ യതന്തി യേതേ ബഹ്മ തദ്വിദുഃ കൃത്സ്ന-മദ്ധ്യാത്മം കർമ ചാഖിലം ജരാമരണങ്ങളിൽ നിന്നും മുക്തി നേടുവാനായി എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നവർ ആ ബ്രഹ്മത്തെയും ആത്മതത്ത്വത്തെയും കർമ്മത്തെയും പൂർണ്ണമായി അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 29

read more

യേഷാം ത്വന്തഗതം പാപംജനാനാം പുണ്യകർമണാംതേ ദ്വന്ദ്വമോഹനിർമുക്താഃഭജന്തേ മാം ദൃഢവ്രതാഃ എന്നാൽ, പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ളവരും പാപം നശിച്ചിട്ടുള്ളവരുമായ ജനങ്ങൾ ദ്വന്ദ്വമോഹത്തിൽ നിന്ന് മുക്തരായിട്ട് ദൃഢവ്രതത്തോടെ എന്നെ ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 28

read more

ഇച്ഛാദ്വേഷസമുത്ഥേനദ്വന്ദ്വമോഹേന ഭാരതസർവഭൂതാനി സമ്മോഹംസർഗേ യാന്തി പരന്തപ ഹേ അർജ്ജുനാ, സർവ്വപ്രാണികളും ജനിക്കുമ്പോൾ തന്നെ രാഗദ്വേഷങ്ങളിൽനിന്ന് ഉണ്ടാകുന്ന ദ്വന്ദ്വമോഹം മൂലം മോഹിതരായിത്തീരുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 27

read more

വേദാഹം സമതീതാനിവർതമാനാനി ചാർജുനഭവിഷ്യാണി ച ഭൂതാനിമാം തു വേദ ന കശ്ചന* ഹേ അർജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും ഭാവിയിൽ വരാൻ പോകുന്നവയുമായ ജീവജാലങ്ങളെയെല്ലാം ഞാനറിയുന്നു. എന്നാൽ എന്നെ ആരും അറിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 26

read more

അവ്യക്തം വ്യക്തിമാപന്നംമന്യന്തേ മാമബുദ്ധയ:പരം ഭാവമജാനന്തോ മമാവ്യയമനുത്തമം എന്റെ അവ്യയവും സർവ്വോത്തമവും പരമവുമായ ഭാവത്തെ അറിയാത്തവരായ ബുദ്ധിഹീനർ അവ്യക്തനായ എന്നെ വ്യക്തിത്വം പ്രാപിച്ചവനായി വിചാരിക്കുന്നു (ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന് അവർ കരുതുന്നു). ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 24

read more

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതിതസ്യ തസ്യാചലാം ശ്രദ്ധാംതാമേവ വിദധാമ്യഹം ഏത് ഭക്തൻ ഏത് ദേവതയെ ശ്രദ്ധയോടെ പൂജിക്കുവാൻ ആഗ്രഹിക്കുന്നുവോ, ആ ദേവതയിൽ അവനുള്ള ആ ശ്രദ്ധയെ ഞാൻ ദൃഢമാക്കിത്തീർക്കുന്നു ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 21

read more

ഉദാരാഃ സർവ ഏവൈതേജ്ഞാനീ ത്വാത്മൈ മേ മതംആസ്ഥിതഃ സ ഹി യുക്താത്മാമാമേവാനുത്തമാം ഗതിം ഇവരെല്ലാവരും ശ്രേഷ്ഠന്മാർ തന്നെയാണ്. എന്നാൽ ജ്ഞാനി എന്റെ ആത്മാവുതന്നെയാണെന്ന് (എന്നിൽനിന്ന് ഭിന്നനല്ലെന്ന്) ഞാൻ കരുതുന്നു. ജ്ഞാനി സദാ എന്നിലുറപ്പിച്ച മനോബുദ്ധികളോടെ പരമലക്ഷ്യമായ എന്നിൽത്തന്നെ സ്ഥിതിചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 18

read more

ചതുർവിധാ ഭജന്തേ മാംജനാഃ സുകൃതിനോfർജുനആർതോ ജിജ്ഞാസുരർത്ഥാർത്ഥീജ്ഞാനീ ച ഭരതർഷഭ ഹേ അർജ്ജുനാ, നാലു തരത്തിൽപ്പെട്ട പുണ്യശാലികൾ എന്നെ ഭജിക്കുന്നു. ആർത്തൻ, ജിജ്ഞാസു (ജ്ഞാനം ആഗ്രഹിക്കുന്നവൻ), അർത്ഥാർത്ഥി (സുഖ ഭോഗങ്ങളെ ആഗ്രഹിക്കുന്നവൻ), ജ്ഞാനി എന്നി വരാണവർ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 16

read more

ന മാം ദുഷ്കൃതിനോ മൂഢാ:പ്രപദ്യന്തേ നരാധമാ: മായയാപഹൃതജ്ഞാനാ:ആസുരം ഭാവമാശ്രിതാഃ മായമൂലം ജ്ഞാനം നഷ്ടപ്പെട്ട് ആസുരഭാവം പൂണ്ടവരും ദുഷ്കർമ്മങ്ങൾ ചെയ്യുന്നവരും മൂഢന്മാരുമായ മനുഷ്യാധമന്മാർ എന്നെ ഭജിക്കുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 15

read more

You cannot copy content of this page