ദൈവീ ഹ്യേഷാ ഗുണമയീമമ മായാ ദുരത്യയാമാമേവ യേ പ്രപദ്യന്തേമായാമേതാം തരന്തി തേ എന്തുകൊണ്ടെന്നാൽ, ത്രിഗുണങ്ങളോടുകൂടിയതും ദിവ്യവുമായ എന്റെ ഈ മായ തരണം ചെയ്യാൻ പ്രയാസമുള്ളതാണ്. എന്നെ മാത്രം ശരണമടയുന്നവർ ആരാണോ അവർ ഈ മായയെ തരണം ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 14

read more

ത്രിഭിർഗുണമയൈർഭാവൈ-രേഭിഃ സർവമിദം ജഗത്മോഹിതം നാഭിജാനാതിമാമേഭ്യഃ പരമവ്യയം മൂന്ന് ഗുണങ്ങളോടുകൂടിയ ഈ ഭാവങ്ങളാൽ (രാഗദ്വേഷാദി വികാരങ്ങളാൽ) ലോകം മുഴുവൻ ഭ്രമിച്ചി രിക്കുന്നു. അതുകൊണ്ട് ഇവയിൽനിന്ന് ഭിന്നനും നിത്യനുമായ എന്നെ അറിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 13

read more

ബലം ബലവതാമസ്മി കാമരാഗവിവർജിതംധർമാവിരുദ്ധോ ഭൂതേഷുകാമോfസ്മി ഭരതർഷഭ ഹേ ഭരതശ്രേഷ്ഠാ, ബലവാന്മാരുടെ കാമരാഗരഹിതമായ ബലം ഞാനാകുന്നു. ജീവികളിലുള്ള ധർമ്മത്തിന് വിരുദ്ധമല്ലാത്ത കാമവും ഞാൻ തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 11

read more

ബീജം മാം സർവഭൂതാനാംവിദ്ധി പാർത്ഥ സനാതനംബുദ്ധിർബുദ്ധിമതാമസ്മിതേജസ്തേജസ്വിനാമഹം ഹേ പാർത്ഥാ, സകല ചരാചരങ്ങളുടെയും ശാശ്വതമായ ബീജം ഞാനാണെന്നറിയുക. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 10

read more

പുണ്യോ ഗന്ധഃ പൃഥിവ്യാം ചതേജശ്ചാസ്മി വിഭാവസൗജീവനം സർവഭൂതേഷുതപശ്ചാസ്മി തപസ്വിഷു ഭൂമിയിലെ ശുദ്ധമായ ഗന്ധവും അഗ്നിയിലെ തേജസ്സും ഞാനാണ്. സകലജീവികളിലെയും ജീവനും തപസ്വിമാരുടെ തപസ്സും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 9

read more

രസോfഹമപ്സു കൗന്തേയപ്രഭാസ്മി ശശിസൂര്യയോ:പ്രണവ: സർവവേദേഷുശബ്ദ: ഖേ പൗരുഷം നൃഷു ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8

read more

മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയമയി സർവമിദം പ്രോതംസൂത്രേ മണിഗണാ ഇവ ഹേ ധനഞ്ജയാ, എന്നെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. ചരടിൽ രത്നങ്ങളെന്നപോലെ എന്നിൽ ഇതെല്ലാം കോർക്കപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 7

read more

ഏതദ്യോനീനി ഭൂതാനിസർവാണീത്യുപധാരയഅഹം കൃത്സ്നസ്യ ജഗത:പ്രഭവ: പ്രളയസ്തഥാ എല്ലാ ജീവജാലങ്ങളും ഇവയിൽനിന്ന് (ഈ രണ്ടുതരം പ്രകൃതികളിൽനിന്ന്) ഉണ്ടാകുന്നതാണെന്ന് അറിയുക. അതുകൊണ്ട്, ഞാൻ സമ്പൂർണ്ണമായ ജഗത്തി ന്റെ ഉത്പത്തിക്കും നാശത്തിനും കാരണമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 6

read more

അപരേയമിതസ്ത്വന്യാംപ്രകൃതിം വിദ്ധി മേ പരാംജീവഭൂതാം മഹാബാഹോയയേദം ധാര്യതേ ജഗത് മഹാബാഹോ, എന്റെ ഈ പ്രകൃതി (അപരാപ്രകൃതി) നികൃഷ്ടയായതാണ്. എന്നാൽ, ഇതിൽനിന്ന് ഭിന്നമായതും ഈ ജഗത്തിനെ പരിപാലിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പ്രകൃതി (പരാപ്രകൃതി) ഉത്കൃഷ്ടയാണെന്ന് നീ അറിയുക. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 5

read more

മനുഷ്യാണാം സഹസ്രേഷുകശ്ചിദ്യതതി സിദ്ധയേയതതാമപി സിദ്ധാനാംകശ്ചിന്മാം വേത്തി തത്ത്വതഃ ആയിരക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമേ സിദ്ധിക്കായി പ്രയത്നിക്കുന്നുള്ളൂ. അപ്രകാരം സിദ്ധിക്കായി പ്രയത്നിക്കുന്നവരിൽ പോലും ആരെങ്കിലും ഒരാൾ മാത്രമേ എന്നെ പരമാർത്ഥത്തിൽ അറിയുന്നുള്ളൂ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 3

read more

You cannot copy content of this page