ജ്ഞാനം തേfഹം സവിജ്ഞാന –മിദം വക്ഷ്യാമ്യശേഷതഃയജ്ഞാത്വാ നേഹ ഭൂയോfന്യത് ജ്ഞാതവ്യമവശിഷ്യതേ യാതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി വേറെയൊന്നും ലോകത്തിൽ അവശേഷിക്കുന്നില്ലയോ, വിജ്ഞാനസഹിതമായ ആ ജ്ഞാനത്തെ മുഴുവനായി ഞാൻ നിന്നോടു പറയാം. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 2

read more

ശ്രീഭഗവാനുവാച മയ്യാസക്തമനാ: പാർത്ഥയോഗം യുഞ്ജൻ മദാശ്രയ:അസംശയം സമഗ്രം മാംയഥാ ജ്ഞാസ്യസി തച്ഛൃണു ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടി എന്നെ ശരണം പ്രാപിച്ചവനും യോഗം അഭ്യസിക്കുന്നവനുമായ നീ, പൂർണ്ണമായും സംശയരഹിതമായും എന്നെ അറിയുന്നത് എപ്രകാരമാണെന്ന് കേൾക്കുക. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 1

read more

യോഗിനാമപി സർവേഷാം മദ്ഗതേനാന്തരാത്മനാശ്രദ്ധാവാൻ ഭജതേ യോ മാംസ മേ യുക്തതമോ മതഃ എന്നിൽ ഉറച്ച മനസ്സോടെ ശ്രദ്ധാപൂർവ്വം എന്നെ ഭജിക്കുന്നവനാണ് എല്ലാ യോഗികളിലും വച്ച് ഏറ്റവുമധികം നിഷ്ഠയുള്ളവൻ എന്നാണ് ഞാൻ കരുതുന്നത് ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 47

read more

പ്രയത്നാദ്യതമാനസ്തുയോഗീ സംശുദ്ധകില്ബിഷ:അനേകജന്മസംസിദ്ധ-സ്തതോ യാതി പരാം ഗതിം സ്ഥിരമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപങ്ങളകന്നവനായി, അനേകജന്മങ്ങളിലൂടെ സിദ്ധിയെ പ്രാപിച്ചിട്ട് പിന്നീട് പരമമായ ഗതിയെ (മോക്ഷത്തെ) പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 45

read more

അഥവാ യോഗിനാമേവകുലേ ഭവതി ധീമതാംഏതദ്ധി ദുർലഭതരംലോകേ ജന്മ യദീദൃശം അല്ലെങ്കിൽ, അയാൾ ജ്ഞാനികളായ യോഗികളുടെ തന്നെ കുലത്തിൽ ജനിക്കുന്നു. ഈ ലോകത്തിൽ ഇത്തരം ജന്മം ലഭിക്കുക എന്നത് അത്യന്തം ദുർല്ലഭമാണ്. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 42

read more

ശ്രീഭഗവാനുവാച പാർത്ഥ നൈവേഹ നാമുത്രവിനാശസ്തസ്യ വിദ്യതേന ഹി കല്യാണകൃത് കശ്ചിത്ദുർഗതിം താത ഗച്ഛതി ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, അവന് ഈ ലോകത്തിലോ പരലോകത്തിലോ ഒരിക്കലും നാശമുണ്ടാകുകയില്ല; വത്സാ, ശുഭമായത് അനുഷ്ഠിക്കുന്നവൻ ഒരിക്കലും ദുർഗ്ഗതിയെ പ്രാപിക്കുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 40

read more

ആത്മൗപമ്യേന സർവത്രസമം പശ്യതി യോfർജുനസുഖം വാ യദി വാ ദുഃഖംസ യോഗീ പരമോ മതഃ ഹേ അർജ്ജുനാ, സുഖമായാലും ദുഃഖമായാലും അവയെല്ലാം തനിക്ക് അനുഭവപ്പെടുന്നതുപോലെത്തന്നെയാണ് എല്ലാവർക്കും എന്ന് കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണ്. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 32

read more

യോ മാം പശ്യതി സർവത്രസർവം ച മയി പശ്യതിതസ്യാഹം ന പ്രണശ്യാമിസ ച മേ ന പ്രണശ്യതി യാതൊരുവൻ എന്നെ സകലതിലും കാണുകയും, സകലതിനെയും എന്നിൽ കാണുകയും ചെയ്യുന്നുവോ, അവൻ എന്നിൽനിന്നോ ഞാൻ അവനിൽനിന്നോ ഒരിക്കലും പിരിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 30

read more

സർവഭൂതസ്ഥമാത്മാനംസർവഭൂതാനി ചാത്മനിഈക്ഷതേ യോഗയുക്താത്മാസർവ്രത സമദർശന: സകലതിലും സമഭാവമുള്ളവനും യോഗത്തിൽ ഉറച്ച മനസ്സോടുകൂടിയവനുമായ യോഗി, താൻ എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നതായും എല്ലാ ജീവജാലങ്ങളും തന്നിലുള്ളതായും ദർശിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 29

read more

യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരംതതസ്തതോ നിയമ്യൈത-ദാത്മന്യേവ വശം നയേത് ചഞ്ചലവും അസ്ഥിരവുമായ മനസ്സ് ഏതിലെല്ലാം പ്രവേശിക്കുന്നുവോ, അവയിൽനിന്നെല്ലാം നിരോധിച്ച് അതിനെ ആത്മാവിൽതന്നെ ഉറപ്പിക്കണം. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 26

read more

You cannot copy content of this page