യഥാ ദീപോ നിവാതസ്ഥോനേംഗതേ സോപമാ സ്മൃതായോഗിനോ യതചിത്തസ്യയുഞ്ജതോ യോഗമാത്മനഃ കാറ്റില്ലാത്ത സ്ഥലത്തിരിക്കുന്ന വിളക്കിന്റെ നാളം എപ്രകാരം ഇളകാതിരിക്കുന്നുവോ, അതിനോടാണ് മനസ്സിനെ നിയന്ത്രിച്ചുകഴിഞ്ഞവനും മനസ്സിനെ ആത്മാവിൽ ഉറപ്പിച്ചുകൊണ്ട് യോഗമഭ്യസിക്കുന്നവനുമായ യോഗിയെ ഉപമിക്കുന്നത് ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 19
read moreയദാ വിനിയതം ചിത്ത – മാത്മന്യേവാവതിഷ്ഠതേനിഃസ്പൃഹഃ സർവകാമേഭ്യോയുക്ത ഇത്യുച്യതേ തദാ പൂർണ്ണമായും നിയന്ത്രിതമായ മനസ്സ് എപ്പോഴാണോ സകലകാമങ്ങളിലും ആഗ്രഹമില്ലാതെ ആത്മാവിൽത്തന്നെ ഉറച്ചുനില്ക്കുന്നത്, അപ്പോൾ അവൻ യുക്തനെന്നു പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 18
read moreനാത്യശ്നതസ്തു യോഗോfസ്തിന ചൈകാന്തമനശ്നതഃന ചാതി സ്വപ്നശീലസ്യജാഗ്രതോ നൈവ ചാർജുന ഹേ അർജ്ജുനാ, അമിതമായി ആഹാരം കഴിക്കുന്നവനും ഒട്ടും കഴിക്കാതിരിക്കുന്നവനും അമിതമായി ഉറങ്ങുന്നവനും അമിതമായി ഉണർന്നിരിക്കുന്നവനും യോഗം പ്രാപ്തമാകുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 16
read moreയുഞ്ജന്നേവം സദാത്മാനംയോഗീ നിയതമാനസ:ശാന്തിം നിർവാണപരമാം മത്സംസ്ഥാമധിഗച്ഛതി ഇപ്രകാരം സദാ യോഗമഭ്യസിക്കുന്നവനും മനസ്സിനെ നിയന്ത്രിച്ചവനുമായ യോഗി എന്നിൽ സ്ഥിതി ചെയ്യുന്നതും നിർവ്വാണസുഖത്തിൽ പര്യവസാനിക്കുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 15
read moreസുഹൃന്മിത്രാര്യുദാസീന –മദ്ധ്യസ്ഥദ്വേഷ്യബന്ധുഷുസാധുഷ്വപി ച പാപേഷുസമബുദ്ധിർ വിശിഷ്യതേ സുഹൃത്തുക്കൾ, മിത്രങ്ങൾ, ശത്രുക്കൾ, ഉദാസീനന്മാർ, മദ്ധ്യസ്ഥന്മാർ, ദ്വേഷിക്കുന്നവർ, ബന്ധുക്കൾ എന്നിവരെയും സജ്ജനങ്ങളെയും പാപികളെയും സമബുദ്ധിയോടെ കാണുന്നവൻ വിശിഷ്ടനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 9
read moreജ്ഞാനവിജ്ഞാനതൃപ്താത്മാകൂടസ്ഥാ വിജിതേന്ദ്രിയ:യുക്ത ഇത്യുച്യതേ യോഗീസമലോഷ്ടാശ്മകാഞ്ചന ശാസ്ത്രജ്ഞാനവും അദ്ധ്യാത്മജ്ഞാനവും കൊണ്ട് തൃപ്തനും വികാരരഹിതനും ഇന്ദ്രിയങ്ങളെ ജയിച്ചവനും മൺകട്ടയെയും പാറക്കഷ്ണത്തെയും സ്വർണ്ണത്തെയും തുല്യമായി കരുതുന്നവനുമായ യോഗി യോഗയുക്തൻ എന്നു പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 8
read moreജിതാത്മന: പ്രശാന്തസ്യപരമാത്മാ സമാഹിത:ശീതോഷ്ണസുഖദു:ഖേഷുതഥാ മാനാപമാനയോ: ആത്മനിയന്ത്രണം സാധിച്ചവനും ശാന്തനുമായവന്റെ ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ, മാനാപമാനങ്ങളിലും സമഭാവനയോടെ വർത്തിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 7
read moreബന്ധുരാത്മാത്മനസ്തസ്യയേനാത്മൈവാത്മനാ ജിതഃഅനാത്മനസ്തു ശത്രുത്വേവർതേതാത്മൈവ ശത്രുവത് തന്നെ സ്വയം ജയിച്ചവന് താൻ തന്നെ ബന്ധുവാണ്. ആത്മനിയന്ത്രണമില്ലാത്തവന് താൻ തന്നെ ശത്രുവായി ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 6
read moreയദാ ഹി നേന്ദ്രിയാർത്ഥേഷുന കർമസ്വനുഷജ്ജതേസർവസങ്കല്പസന്ന്യാസീയോഗാരൂഢസ്തദോച്യതേ എപ്പോഴാണോ ഒരുവൻ വിഷയങ്ങളിലും കർമ്മങ്ങളിലും ആസക്തനാകാതെ ഇരുന്നിട്ട് എല്ലാ ചിന്തകളെയും വെടിയുന്നത് അപ്പോൾ അവൻ യോഗാരൂഢൻ (യോഗത്തെ പ്രാപിച്ചവൻ) എന്ന് പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 4
read moreആരുരുക്ഷോർമുനേർയോഗംകർമ കാരണമുച്യതേയോഗാരൂഢസ്യ തസ്യൈവശമഃ കാരണമുച്യതേ യോഗത്തെ പ്രാപിക്കുവാൻ ആഗ്രഹിക്കുന്ന മുനിക്ക് കർമ്മമാണ് ഉപായം എന്നു പറയപ്പെടുന്നു. യോഗത്തെ പ്രാപിച്ച് കഴിഞ്ഞാൽ അവന് പിന്നീട് ശമം (കർമ്മം ചെയ്യാതിരിക്കുക) കാരണമെന്ന് പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 3
read more