യം സംന്യാസമിതി പ്രാഹുർ –യോഗം തം വിദ്ധി പാണ്ഡവന ഹ്യസന്യസ്തസങ്കല്പോയോഗീ ഭവതി കശ്ചന ഹേ പാണ്ഡവാ, സന്ന്യാസമെന്ന് പറയുന്നത് എന്തിനെയാണോ അതുതന്നെയാണ് യോഗവും എന്നറിയുക. കർമ്മഫലത്തെക്കുറച്ചുള്ള സങ്കല്പത്തെ ത്യജിക്കാത്തവൻ ഒരിക്കലും കർമ്മയോഗിയായിത്തീരുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 2
read moreശ്രീഭഗവാനുവാചഅനാശ്രിതഃ കർമഫലംകാര്യം കർമ കരോതി യ:സ സംന്യാസീ ച യോഗീ ചന നിരഗ്നിർന ചാക്രിയ: ശ്രീഭഗവാൻ പറഞ്ഞു, “കർമ്മഫലത്തെ ആശ്രയിക്കാതെ തനിക്കു വിഹിതമായ കർമ്മം ചെയ്യുന്നവനാണ് സന്ന്യാസിയും യോഗിയുമായുള്ളവൻ. അഗ്നിഹോത്രം തുടങ്ങിയ വിഹിതകർമ്മങ്ങളെ ചെയ്യാത്തവനോ അന്യ കർമ്മങ്ങളെ ഉപേക്ഷിച്ചവനോ അല്ല (അവൻ സന്ന്യാസിയോ യോഗിയോ അല്ല). ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 01
read moreഭോക്താരം യജ്ഞതപസാംസർവലോകമഹേശ്വരംസുഹൃദം സർവഭൂതാനാംജ്ഞാത്വാ മാം ശാന്തിമൃച്ഛതി യജ്ഞം, തപസ്സ് എന്നിവയുടെ ലക്ഷ്യവും ലോകങ്ങളുടെയെല്ലാം അധീശനും സകലജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവൻ ശാന്തിയെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 29
read moreകാമക്രോധവിയുക്താനാംയതീനാം യതചേതസാംഅഭിതോ ബ്രഹ്മനിർവാണംവർതതേ വിദിതാത്മനാം കാമക്രോധങ്ങളിൽ നിന്ന് മുക്തരായവരും മനസ്സിനെ നിയന്ത്രിച്ചവരും ആത്മജ്ഞരുമായ യതികൾക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിർവ്വാണം (ബ്രഹ്മാനന്ദം പ്രാപ്തമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 26
read moreലഭന്തേ (ബ്രഹ്മനിർവാണ –മൃഷയഃ ക്ഷീണ കല്മഷാഃഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ പാപം ക്ഷയിച്ചവരും സംശയങ്ങളില്ലാത്തവരും ആത്മനിയന്ത്രണമുള്ളവരും സർവ്വഭൂതങ്ങളുടെയും ക്ഷേത്രത്തിൽ തത്പരരുമായ ഋഷിമാർ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 25
read moreയേ ഹി സംസ്പർശജാ ഭോഗാ:ദുഃഖയോനയ ഏവ തേആദ്യന്തവന്ത: കൗന്തേയന തേഷു രമതേ ബുധ: ഹേ അർജ്ജുനാ, വിഷയസംബന്ധംകൊണ്ടുണ്ടാകുന്ന സുഖങ്ങളെല്ലാംതന്നെ ദുഃഖത്തെ നല്കുന്നവയും ആദിയും അന്തവും ഉള്ളവയുമാണ്. ജ്ഞാനി അവയിൽ രമിക്കുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 22
read moreബാഹ്യസ്‌പർശേഷ്വസക്താത്മാവിന്ദത്യാത്മനി യത് സുഖംസ ബ്രഹ്മയോഗയുക്താത്മാസുഖമക്ഷയമശ്നുതേ ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുന്നതിൽ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവൻ ആത്മാവിൽ സുഖം അനുഭവിക്കുന്നു; ബ്രഹ്മധ്യാനത്തിൽ മനസ്സുറപ്പിച്ച അവൻ നിത്യമായ സുഖം അനുഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 21
read moreന പ്രഹൃഷ്യേത് പ്രിയം പ്രാപ്യനോദ്വിജേത് പ്രാപ്യ ചാപ്രിയംസ്ഥിരബുദ്ധിരസംമൂഢോബഹ്മവിദ് ബ്രഹ്മണിസ്ഥിതഃ ബ്രഹ്മജ്ഞാനിയും ബ്രഹ്മനിഷ്ഠനും സ്ഥിരബുദ്ധിയും മോഹമില്ലാത്തവനും ആയവൻ പ്രിയമായ വസ്തുവിനെ പ്രാപിക്കുമ്പോൾ സന്തോഷിക്കുകയോ അപ്രിയമായതിനെ പ്രാപിക്കുമ്പോൾ ദുഃഖിക്കുകയോ ചെയ്യുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 20
read moreഇഹൈവ തൈർജിതഃ സർഗോയേഷാം സാമ്യേ സ്ഥിതം മനഃനിർദോഷം ഹി സമം ബ്രഹ്മതസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ ആരുടെ മനസ്സാണോ സമഭാവനയിൽ സ്ഥിതിചെയ്യുന്നത് അവർ ഈ ജീവിതത്തിൽത്തന്നെ സംസാരത്തെ ജയിച്ചവരാകുന്നു. ബ്രഹ്മം നിർദ്ദോഷവും സമവുമായതുകൊണ്ട് അവർ ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നവരാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 19
read moreവിദ്യാവിനയസമ്പന്നേബ്രാഹ്മണേ ഗവി ഹസ്തിനിശുനി ചൈവ ശ്വപാകേ ചപണ്ഡിതാഃ സമദർശിനഃ ജ്ഞാനികൾ, വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും ചണ്ഡാളനിലും പശുവിലും ആനയിലും നായയിലും സമദൃഷ്ടികളാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 18
read more