ജ്ഞേയഃ സ നിത്യസംന്യാസീയോ ന ദ്വേഷ്ടി ന കാംക്ഷതിനിർദ്വന്ദോ ഹി മഹാബാഹോസുഖം ബന്ധാത് പ്രമുച്യതേ “മഹാബാഹോ, യാതൊരുവൻ ദ്വേഷിക്കുകയോ കാംക്ഷിക്കുകയോ ചെയ്യുന്നില്ലയോ, അവൻ നിത്യസന്ന്യാസി ആണെന്നറിയുക. എന്തുകൊണ്ടെന്നാൽ, ദ്വന്ദ്വങ്ങൾക്ക് അതീതനായവൻ കർമ്മബന്ധത്തിൽനിന്ന് എളുപ്പത്തിൽ മുക്തി പ്രാപിക്കുന്നു.” ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 3
read moreതസ്മാദജ്ഞാനസംഭൂതംഹൃത്സ്ഥം ജ്ഞാനാസിനാത്മനഃഛിത്വൈനം സംശയം യോഗ –മാതിഷ്ഠോത്തിഷ്ഠ ഭാരത “അജ്ഞാനം മൂലം ഉണ്ടായതും മനസ്സിൽ സ്ഥിതി ചെയ്യുന്നതുമായ സംശയത്തെ ജ്ഞാനമാകുന്ന വാളു കൊണ്ട് ഛേദിച്ചിട്ട് യോഗത്തിൽ ശരണം പ്രാപിക്കുക; ഹേ ഭാരതാ, എഴുന്നേല്ക്കുക.” ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 42
read moreഅജ്ഞശ്ചാശ്രദ്ദധാനശ്ചസംശയാത്മാ വിനശ്യതിനായം ലോകോfസ്തി ന പരോന സുഖം സംശയാത്മനഃ “അജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയിക്കുന്നവനുമായ ആൾ നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകവും പരലോകവും സുഖവും ഇല്ല.” ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 40
read moreന ഹി ജ്ഞാനേന സദൃശംപവിത്രമിഹ വിദ്യതേതത്സ്വയം യോഗസംസിദ്ധ:കാലേനാത്മനി വിന്ദതി ഈ ലോകത്തിൽ ജ്ഞാനംപോലെ പവിത്രമായി മറ്റൊന്നും തന്നെയില്ല. യോഗം കൊണ്ട് സിദ്ധി നേടിയവൻ ഈ ജ്ഞാനത്തെ കാലക്രമേണ തന്നിൽത്തന്നെ സ്വയം നേടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 38
read moreയഥൈധാംസി സമിദ്ധോfഗ്‌നിർഭസ്മസാത് കുരുതേfർജുനജ്ഞാനാഗ്നിഃ സർവകർമാണിഭസ്മസാത് കുരുതേ തഥാ “അർജ്ജുനാ, ആളിക്കത്തുന്ന അഗ്നി എപ്രകാരമാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ കർമ്മങ്ങളെയും ഭസ്മീകരിക്കുന്നു.” ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 37
read moreഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃയജ്ഞായാചരതഃ കർമസമഗ്രം പ്രവിലീയതേ “ആസക്തിയില്ലാത്തവനും മുക്തനും ജ്ഞാനത്തിലുറച്ച മനസ്സോടുകൂടിയവനും യജ്ഞത്തിനായി കർമ്മം അനുഷ്ഠിക്കുന്നവനുമായവന്റെ എല്ലാ കർമ്മങ്ങളും വിലയിക്കുന്നു (കർമ്മഫലങ്ങൾ ഉണ്ടാകുന്നില്ല).” ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 23
read moreയദൃച്ഛാലാഭസന്തുഷ്ടോദ്വന്ദ്വാതീതോ വിമത്സര:സമഃ സിദ്ധാവസിദ്ധൗ ചകൃത്വാപി ന നിബദ്ധ്യതേ യാദൃച്ഛികമായി ലഭിക്കുന്നവയിൽ സന്തുഷ്ടനും സുഖ – ദുഃഖാദിദ്വന്ദ്വങ്ങളെ അതിജീവിച്ചവനും അസൂയയില്ലാത്തവനും ജയാപജയങ്ങളിൽ സമബുദ്ധിയുള്ളവനുമായവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 22
read moreനിരാശീർയതചിത്താത്മാ ത്യക്തസർവപരിഗ്രഹ:ശാരീരം കേവലം കർമ കുർവന്നാപ്നോതി കില്ബിഷം ആശകളില്ലാത്തവനും ആത്മസംയമനമുള്ളവനും സകല സ്വത്തുക്കളെയും ത്യജിച്ചവനുമായ മനുഷ്യൻ ശരീരംകൊണ്ട് മാത്രം കർമ്മം ചെയ്യുമ്പോഴും പുണ്യ പാപങ്ങൾ അവനെ ബാധിക്കുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 21
read moreയദൃച്ഛാലാഭസന്തുഷ്ടോദ്വന്ദ്വാതീതോ വിമത്സര:സമ: സിദ്ധാവസിദ്ധൗ ചകൃത്വാപി ന നിബദ്ധ്യതേ “യാദൃച്ഛികമായി ലഭിക്കുന്നവയിൽ സന്തുഷ്ടനും സുഖ – ദുഃഖാദിദ്വന്ദ്വങ്ങളെ അതിജീവിച്ചവനും അസൂയയില്ലാത്തവനും ജയാപജയങ്ങളിൽ സമബുദ്ധിയുള്ളവനുമായവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 22 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreത്യക്ത്വാ കർമഫലാസംഗം നിത്യതൃപ്തോ നിരാശ്രയ: കർമണ്യഭിപ്രവൃത്തോf പിനൈവ കിഞ്ചിത് കരോതി സ: “കർമ്മങ്ങളുടെ ഫലത്തിലുള്ള ആസക്തിയെ ത്യജിച്ചിട്ടുള്ളവനും നിത്യതൃപ്തനും ഒന്നിനെയും ആശ്രയിക്കാത്തവനുമായവൻ കർമ്മങ്ങളെ ചെയ്യുന്നുണ്ടെങ്കിലും ഒന്നുംതന്നെ ചെയ്യുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 20 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read more