യദാദിത്യഗതം തേജോജഗത്ഭാസയതേfഖിലംയച്ചന്ദ്രമസി യച്ചാഗ്നൗതത്തേജോ വിദ്ധി മാമകം ഈ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന സൂര്യന്റെ തേജസ്സും, ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റേതുതന്നെ എന്നറിയൂ. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 12
read moreയതന്തോ യോഗിനഞ്ചൈനംപശ്യന്ത്യാത്മന്യവസ്ഥിതംയതന്തോfപ്യകൃതാത്മാനോനൈനം പശ്യന്ത്യചേതസഃ സിദ്ധിക്കായി പ്രയത്നിക്കുന്ന യോഗികൾ തങ്ങളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഈ ജീവനെ കാണുന്നു. എന്നാൽ, അന്തഃകരണശുദ്ധിയില്ലാത്ത അവിവേകികളാകട്ടെ പ്രയത്നിച്ചാലും ഈ ജീവനെ കാണുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 11
read moreഉത്ക്രാമന്തം സ്ഥിതം വാപിഭുഞ്ജാനം വാ ഗുണാന്വിതംവിമൂഢാ നാനുപശ്യന്തിപശ്യന്തി ജ്ഞാനചക്ഷുഷഃ ശരീരം വിട്ടുപോകുന്നതോ ശരീരത്തിലിരിക്കുന്നതോ വിഷയങ്ങൾ അനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികൾ അറിയുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവർ മാത്രം ഇതിനെ കാണുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 1
read moreശരീരം യദവാപ്നോതിയച്ചാപ്യുത്ക്രാമതീശ്വര:ഗൃഹീത്വൈതാനി സംയാതി വായുർഗന്ധാനിവാശയാത് ഈശ്വരൻ (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അധീശനായ ജീവൻ) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും പുഷ്പത്തിൽനിന്ന് വായു ഗന്ധത്തെയെന്ന പോലെ ഇവയെയെല്ലാം കൊണ്ടുപോകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 8
read moreമമൈവാംശോ ജീവലോകേജീവഭൂതഃ സനാതനഃമനഃഷഷ്ഠാനീന്ദ്രിയാണിപ്രകൃതിസ്ഥാനി കർഷതി എന്റെതന്നെ സനാതനമായ അംശം ജീവാത്മാവായിത്തീർന്ന് പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന അഞ്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും തന്നിലേക്ക് ആകർ ഷിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 7
read moreന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃയദ്ഗത്വാ ന നിവർതന്തേതദ്ധാമ പരമം മമ യാതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശിപ്പിക്കുന്നില്ലയോ യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ തിരിച്ചുവരവില്ലയോ അതാണ് എന്റെ പരമമായ പദം. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 6
read moreനിർമാനമോഹാ ജിതസംഗദോഷാ:അദ്ധ്യാത്മനിത്യാ വിനിവൃത്തകാമാ:ദ്വന്ദ്വൈർവിമുക്താ: സുഖദുഃഖസംജ്ഞൈർ-ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് അഭിമാനം, മിഥ്യാധാരണ എന്നിവയിൽനിന്ന് മുക്തരും സംഗമാകുന്ന ദോഷത്തെ ജയിച്ചവരും സദാ ആത്മനിഷ്ഠരും കാമമില്ലാത്തവരും സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽ നിന്ന് മുക്തരും വ്യാമോഹമില്ലാത്തവരുമായ മഹാന്മാർ ആ പരമപദത്തെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 5
read moreബ്രഹ്മണോ ഹി പ്രതിഷ്ഠാഹ-മമൃതസ്യാവ്യയസ്യ ചശാശ്വതസ്യ ച ധർമസ്യസുഖസ്യൈകാന്തികസ്യ ച ഞാൻ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാത്തതുമായ) ബ്രഹ്മത്തിന്റെയും ശാശ്വതമായ ധർമ്മത്തിന്റെയും പരമമായ സുഖത്തിന്റെയും നിവാ സസ്ഥാനമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 27
read moreമാം ച യോfവ്യഭിചാരേണ ഭക്തിയോഗേന സേവതേസ ഗുണാൻ സമതീത്യൈതാൻ ബ്രഹ്മഭൂയായ കല്പതേ യാതൊരുവനാണോ അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നത് അവൻ ത്രിഗുണങ്ങളെ അതിവർത്തിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുവാൻ യോഗ്യനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 26
read moreഊർദ്ധ്വം ഗച്ഛന്തി സത്ത്വസ്ഥാ:മദ്ധ്യേ തിഷ്ഠന്തി രാജസാ:ജഘന്യഗുണവൃത്തിസ്ഥാ:അധോ ഗച്ഛന്തി താമസാ: സത്വഗുണമുള്ളവർ ഉത്തമലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവർ മദ്ധ്യമമായ ലോകങ്ങളെ പ്രാപി ക്കുന്നു. അധമഗുണമുള്ള താമസികർ അധോലോകങ്ങളെയും പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 18
read more