പ്രകൃതേ: ക്രിയമാണാനിഗുണൈ: കർമാണി സർവശ:അഹങ്കാരവിമൂഢാത്മാകർതാഹമിതി മന്യതേ കർമ്മങ്ങളെല്ലാം പ്രകൃതിയുടെ ഗുണങ്ങളാൽ ചെയ്യപ്പെടുന്നവയാണ്. അഹങ്കാരത്താൽ മോഹിതമായ ബുദ്ധിയോടുകൂടിയവൻ താനാണു കർത്താവെന്ന് (കർമ്മങ്ങൾ ചെയ്യുന്നയാളെന്ന്) വിചാരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 27 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreസക്താഃ കർമണ്യവിദ്വാംസോ യഥാ കുർവന്തി ഭാരത കുര്യാദ്വിദ്വാംസ്തഥാസക്ത –ശ്ചികീർഷുർ ലോകസംഗ്രഹം “ഹേ ഭാരതാ, അജ്ഞാനികൾ കർമ്മത്തിൽ ആസക്തരായി എപ്രകാരം കർമ്മം ചെയ്യുന്നുവോ അപ്രകാരം തന്നെ ജ്ഞാനിയും ലോകത്തിന്റെ ക്ഷേമം ആഗ്രഹിച്ചുകൊണ്ട് ആസക്തികൂടാതെ കർമ്മം ചെയ്യണം.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 25 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923,…
read moreഉത്സീദേയൂരിമേ ലോകാ:ന കുര്യാം കർമ ചേദഹംസംകരസ്യ ച കർതാ സ്യാ –മുപഹന്യാമിമാ: പ്രജാ: “ഞാൻ കർമ്മം ചെയ്യാതിരുന്നാൽ ഈ ലോകങ്ങളെല്ലാം നാശമടയും. ഞാൻ കാരണം വർണ്ണസങ്കരമുണ്ടാകുകയും ഈ ജീവജാലങ്ങളെല്ലാം നശിക്കുകയും ചെയ്യും.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 24 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreയദി ഹ്യഹം ന വർതേയംജാതു കർമണ്യതന്ദ്രിതഃമമ വർത്മാനുവർതന്തേ മനുഷ്യാഃ പാർത്ഥ സർവശഃ പാർത്ഥാ, ഞാൻ എപ്പോഴും ആലസ്യമില്ലാതെ കർമ്മം ചെയ്തുകൊണ്ടിരിക്കു ന്നില്ലെങ്കിൽ എല്ലാ മനുഷ്യരും എന്റെ മാർഗ്ഗം അനുഗമിക്കും. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 23 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreന മേ പാർത്ഥാസ്തി കർതവ്യംത്രിഷു ലോകേഷു കിഞ്ചന നാനവാപ്തമവാപ്തവ്യംവർത ഏവ ച കർമണി “ഹേ പാർത്ഥാ! എനിക്ക് മൂന്നു ലോകത്തിലും കർത്തവ്യമായി ഒന്നുമില്ല. ഞാൻ നേടിയിട്ടില്ലാത്തതോ നേടേണ്ടതോ ആയി ഒന്നുംതന്നെയില്ല. എന്നിട്ടും ഞാൻ കർമ്മം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 22 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreയദ്യദാചരതി ശ്രേഷ്ഠ – സ്തത്തദേവേതരോ ജന:സ യത് പ്രമാണം കുരുതേലോകസ്തദനുവർതതേ ശ്രേഷ്ഠനായുള്ളവൻ എന്തൊക്കെ ചെയ്യുന്നുവോ അതുതന്നെ മറ്റുള്ള ജനങ്ങളും അനുവർത്തിക്കുന്നു. ആ ശ്രേഷ്ഠൻ എന്തിനെ പ്രമാണമായി സ്വീകരിക്കുന്നുവോ ലോകരും അതിനെ അനുകരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 21 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreകർമണൈവ ഹി സംസിദ്ധി-മാസ്ഥിതാ ജനകാദയ:ലോകസംഗ്രഹമേവാപിസംപശ്യൻ കർതുമർഹസി “കർമ്മംകൊണ്ടുതന്നെയാണ് ജനകൻ മുതലായവർ സിദ്ധിയെ പ്രാപിച്ചിട്ടുള്ളത്. ലോകത്തിന്റെ ക്ഷേമത്തെ കാംക്ഷിച്ചുകൊണ്ടെങ്കിലും നീ (കർത്തവ്യമായ) കർമ്മം ചെയ്യേണ്ടതാണ്.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 20 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreതസ്മാദസക്തഃ സതതംകാര്യം കർമ സമാചരഅസക്തോ ഹ്യാചരൻ കർമപരമാപ്നോതി പൂരുഷഃ അതുകൊണ്ട് ആസക്തി കൂടാതെ നിരന്തരം കർത്തവ്യമായ കർമ്മത്തെ അനുഷ്ഠിക്കുക. ആസക്തി കൂടാതെ കർമ്മം ചെയ്യുന്നവൻ പരമപദം പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 19 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreയസ്ത്വാത്മരതിരേവ സ്യാ –ദാത്മതൃപ്തശ്ച മാനവ:ആത്മന്യേവ ച സന്തുഷ്ട:തസ്യ കാര്യം ന വിദ്യതേ “തന്നിൽത്തന്നെ രമിക്കുന്നവനും തന്നിൽത്തന്നെ തൃപ്തനും സന്തുഷ്ടനുമായിരിക്കുന്ന മനുഷ്യനാകട്ടെ കർത്തവ്യമായി (നിർവ്വഹിക്കേണ്ടതായി) ഒന്നുംതന്നെയില്ല.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 17 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreഏവം പ്രവർതിതം ചക്രംനാനുവർത്തയതീഹ യ:അഘായുരിന്ദ്രിയാരാമോമോഘം പാർത്ഥ സ ജീവതി “ഹേ പാർത്ഥാ, ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്ന കർമ്മചക്രത്തെ ഈ ലോകത്തിൽ ആരാണോ അനുവർത്തിക്കാതിരിക്കുന്നത്, പാപത്തിൽ ജീവിക്കുന്നവനും ഇന്ദ്രിയസുഖങ്ങളിൽ രമിക്കുന്നവനുമായ അവന്റെ ജീവിതം വ്യർത്ഥമാണ്.” (ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 16) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read more