യജ്ഞശിഷ്ടാശിന: സന്തോമുച്യന്തേ സർവ കില്ബിഷൈ:ഭുഞ്ജതേ തേ ത്വഘം പാപാ:യേ പചന്ത്യാത്മകാരണാത് “യജ്ഞം ചെയ്തു ശേഷിക്കുന്ന വസ്തുക്കളെ ഭുജിക്കുന്ന സജ്ജനങ്ങൾ സകലപാപങ്ങളിൽ നിന്നും മുക്തരാകുന്നു. എന്നാൽ, തങ്ങൾക്കുവേണ്ടി മാത്രമായി പാചകം ചെയ്യുന്ന അധാർമ്മികർ പാപത്തെയാണു ഭുജിന്നതു്.” WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

യജ്ഞാർത്ഥാർത് കർമണോfന്യത്രലോകോfയം കർമബന്ധനഃതദർത്ഥം കർമ കൗന്തേയമുക്തസംഗഃ സമാചര അർജ്ജുനാ, ഈ ലോകം യജ്ഞത്തെ സംബന്ധിച്ച കർമ്മമൊഴിച്ചുള്ള മറ്റു കർമ്മങ്ങളാൽ ബന്ധിക്കപ്പെട്ടതാണു്. നീ ആസക്തിയില്ലാത്തവനായി, യജ്ഞത്തിനുവേണ്ടി കർമ്മം അനുഷ്ഠിക്കുക. (ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 9) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

നിയതം കുരു കർമ ത്വംകർമ ജ്യായോ ഹ്യകർമണഃ ശരീരയാത്രാപി ച തേന പ്രസിദ്ധ്യേദകർമണ: “നീ, വിഹിതമായ (ശാസ്ത്രങ്ങൾ വിധിക്കുന്ന) കർമ്മം ചെയ്യുക. കർമ്മം അകർമ്മത്തെക്കാൾ ശ്രേഷ്ഠംതന്നെ യാണു്. കർമ്മം ചെയ്യാതിരുന്നാൽ നിന്റെ ശരീരനിർവ്വഹണം പോലും സാദ്ധ്യമാകുകയില്ല.” (ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 8) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

നഹി കശ്ചിത് ക്ഷണമപിജാതു തിഷ്ഠത്യകർമകൃത്കാര്യതേ ഹ്യവശഃ കർമസർവ: പ്രകൃതിജൈർഗുണൈഃ “അല്പനേരത്തേക്കുപോലും ഒരുവനും കർമ്മം ചെയ്യാതിരിക്കുന്നില്ല. എല്ലാവരും പ്രകൃതിയിൽനിന്നു് ഉണ്ടായ (സത്വാദി) ഗുണങ്ങൾക്കു് അധീനപ്പെട്ടു് അവശരായി കർമ്മം ചെയ്യുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: 3, ശ്ലോകം: 5) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ന കർമണാമനാരംഭാ-നൈഷ്കർമ്യം പുരുഷോfശ്നുതേന ച സന്ന്യസനാദേവസിദ്ധിം സമധിഗശ്ചതി “കർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കുന്നതുകൊണ്ടു മനുഷ്യൻ ഒരിക്കലും നൈഷ്കർമ്മ്യത്തെ പ്രാപിക്കുന്നില്ല (കർമ്മത്തിൽനിന്നു മുക്തി നേടുന്നില്ല). കർമ്മത്തെ ത്യജിക്കുന്നതുകൊണ്ടു മാത്രം ആർക്കും സിദ്ധി ലഭിക്കുന്നുമില്ല.” (ഭഗവദ്ഗീത, അദ്ധ്യായം: 3, ശ്ലോകം: 4) VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

യാ നിശാ സർവഭൂതാനാംതസ്യാം ജാഗർതി സംയമീയസ്യാം ജാഗ്രതി ഭൂതാനിസാ നിശാ പശ്യതോ മുനേ: “സർവ്വ ജീവികൾക്കും യാതൊന്നു (ബ്രഹ്മം) രാത്രിയാണോ ആ രാത്രിയിൽ ജിതേന്ദ്രിയനായ മുനി ഉണർന്നിരിക്കുന്നു. യാതൊന്നിലാണോ (സംസാരത്തിൽ) സർവ്വ ജീവികളും ഉണർന്നിരിക്കുന്നതു്, അതു സത്യദർശിയായ മുനിക്കു രാത്രിയാകുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:69) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA…

read more

ഇന്ദ്രിയാണാം ഹി ചരതാം യന്മനോfനുവിധീയതേതദസ്യ ഹരതി പ്രജ്ഞാം വായുർനാവമിവാംഭസി “വിഷയങ്ങളിൽ അലയുന്ന ഇന്ദ്രിയങ്ങളെ പിന്തുടരുന്ന മനസ്സു്, വെള്ളത്തിലെ തോണിയെ കാറ്റെന്നപോലെ ബുദ്ധിയെ (ലക്ഷ്യത്തിൽനിന്നു) ദൂരെ വലിച്ചുകൊണ്ടു പോകുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:67)

read more

നാസ്തി ബുദ്ധിരയുക്തസ്യന ചായുക്തസ്യ ഭാവനാന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം “ഇന്ദ്രിയങ്ങൾ സ്വാധീനമല്ലാത്തവനു ജ്ഞാനമുണ്ടാകുകയില്ല. അവനു ധ്യാനവും സാദ്ധ്യമല്ല. ധ്യാനമില്ലാത്തവനു ശാന്തിയില്ല. അശാന്തനു സുഖമുണ്ടാകുന്ന തെങ്ങനെ?” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:66)

read more

പ്രസാദേ സർവദുഃഖാനാംഹാനിരസ്യോപജായതേപ്രസന്നചേതസോ ഹ്യാശുബുദ്ധിഃ പര്യവതിഷ്ഠതേ. “മനസ്സ് പ്രശാന്തമാകുമ്പോൾ അവന്റെ സകല ദുഃഖങ്ങളും ഇല്ലാതാകുന്നു. പ്രശാന്തമനസ്കന്റെ ബുദ്ധി വേഗം തന്നെ സുസ്ഥിരമാകുകയും ചെയ്യുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:65)

read more

യഃ സർവ്രതാനഭിസ്നേഹ-സ്തത്തത് പ്രാപ്യ ശുഭാശുഭംനാഭിനന്ദതി ന ദ്വേഷ്ടിതസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ. “യാതൊരുവൻ സർവ്വത്ര അനാസക്തനായിരുന്നി ട്ടു ശുഭമോ അശുഭമോ വന്നുചേരുമ്പോൾ സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ചെയ്യുന്നില്ലയോ അവന്റെ പ്രജ്ഞ സ്ഥിരമായതാണു്.”(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:57)

read more

You cannot copy content of this page