ദുഃഖേഷ്വനുദ്വിഗ്നമനാഃസുഖേഷു വിഗതസ്പൃഹ:വീതരാഗഭയക്രോധ: സ്ഥിതധീർമുനിരുച്യതേ. “ദുഃഖം നേരിടുമ്പോൾ മനസ്സു് പ്രക്ഷുബ്ധമാകാത്തവനും സുഖത്തിനെ ആശിക്കാത്തവനും ആസക്തി, ഭയം, കോപം എന്നിവയിൽനിന്നു മുക്തനുമായ പുരുഷൻ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:56)
read moreപ്രജഹാതി യദാ കാമാൻസർവാൻ പാർത്ഥ മനോഗതാൻ ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ. ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, ഒരുവൻ എപ്പോൾ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും ത്യജിച്ചിട്ടു് ആത്മാവിൽത്തന്നെ സ്വയം സന്തുഷ്ടനാകുന്നുവോ, അപ്പോൾ അവൻ സ്ഥിതപ്രജ്ഞൻ എന്നു പറയപ്പെടുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:55)
read moreശ്രുതിവിപ്രതിപന്നാ തേയദാ സ്ഥാസ്യതി നിശ്ചലാസമാധാവചലാ ബുദ്ധി-സ്തദാ യോഗമവാപ്സ്യസി “വിവിധങ്ങളായ ശാസ്ത്രോക്തികൾ ശ്രവിച്ചു പതറിപ്പോയ നിന്റെ ബുദ്ധി എപ്പോഴാണോ സമാധിയിൽ ഉറച്ചു നിശ്ചലമായി നില്ക്കുന്നതു്, അപ്പോൾ നീ യോഗത്തെ പ്രാപിക്കും.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 53)
read moreകർമജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ ജന്മബന്ധവിനിർമുക്താഃപദം ഗച്ഛന്ത്യനാമയം “സമത്വബുദ്ധിയുള്ള ജ്ഞാനികൾ കർമ്മഫലത്തെ ത്യജിച്ചിട്ടു ജന്മമാകുന്ന ബന്ധനത്തിൽനിന്നു എന്നന്നേക്കുമായി മുക്തരായിട്ടു ദോഷരഹിതമായ സ്ഥാനത്തെ പ്രാപിക്കുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 51)
read moreബുദ്ധിയുക്താ ജഹാതീഹഉഭേ സുകൃതദുഷ്കൃതേ തസ്മാദ് – യോഗായ യുജ്യസ്വയോഗഃ കർമസു കൗശലം.“സമത്വബുദ്ധിയുള്ളവൻ ഈ ജീവിതത്തിൽത്തന്നെ പുണ്യപാപങ്ങളെ രണ്ടിനെയും ത്യജിക്കുന്നു. അതുകൊണ്ട് കർമ്മയോഗത്തിൽ മുഴുകൂ. കർമ്മങ്ങളിലുള്ള സാമർത്ഥ്യം യോഗമാണു്.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:50)
read moreദൂരേണ ഹ്യവരം കർമ ബുദ്ധിയോഗാദ്ധനഞ്ജയബുദ്ധൗ ശരണമന്വിച്ഛകൃപണാഃ ഫലഹേതവ: . “ധനഞ്ജയാ ! കർമ്മം കർമ്മയോഗത്തെക്കാൾ (ഫലാസക്തിയില്ലാതെ ചെയ്യപ്പെടുന്ന കർമ്മത്തെക്കാൾ) അത്യന്തം നികൃഷ്ടമാണു്. നീ ബുദ്ധിയെ (കർമ്മയോഗത്തിനെ) ആശ്രയിക്കൂ. ഫലത്തിനുവേണ്ടി കർമ്മം ചെയ്യുന്നവർ ദീനന്മാരാണു്.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 49)
read moreയോഗസ്ഥഃ കുരു കർമാണിസംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാസമത്വം യോഗ ഉച്യതേ. “ധനഞ്ജയാ !യോഗത്തിൽ നിഷ്ഠയുള്ളവനായിട്ടു് (കർമ്മ ഫലത്തോടുള്ള) ആസക്തിയെ വെടിഞ്ഞു്, ജയപരാജയങ്ങളിൽ സമഭാവനയോടെ കർമ്മങ്ങൾ ചെയ്യുക. സമഭാവനയാണ് യോഗം എന്ന് പറയപ്പെടുന്നത് “ (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 48)
read moreകർമണ്യേവാധികാരസ്തേമാ ഫലേഷു കദാചനമാ കർമഫലഹേതുർഭൂർ മാതേ സംഗോസ്ത്വകർമണി. “നിനക്കു കർമ്മത്തിൽ മാത്രമേ അധികാരമുള്ളൂ. ഒരിക്കലും അവയുടെ ഫലങ്ങളിൽ നിനക്കു് അധികാരം ഇല്ല. നീ ഫലത്തെ കാംക്ഷിച്ചു കർമ്മം ചെയ്യുന്നവനാകരുതു്. എന്നാൽ അകർമ്മത്തിൽ ആസക്തിയുമരുത് (കർമ്മം ചെയ്യാതെയിരിക്കയും അരുതു്).” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 47)
read moreആശ്ചര്യവത് പശ്യതി കശ്ചിദേന-മാശ്ചര്യവദ് വദതി തഥൈവ ചാന്യ:ആശ്ചര്യവച്ചൈനമന്യഃ ശൃണോതിശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് “ഒരുവൻ ഈ ആത്മാവിനെ ആശ്ചര്യപൂർവ്വം കാണുന്നു. മറ്റൊരുവൻ ആശ്ചര്യത്തോടെ സംസാരിക്കുന്നു, വേറെ ഒരുവൻ ആശ്ചര്യപൂർവ്വം കേൾക്കുകയും ചെയ്യുന്നു. എന്നിട്ടും ആരുംതന്നെ ഈ ആത്മാവിനെ അറിയുന്നില്ല.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 29)
read moreഅവ്യക്താദീനി ഭൂതാനിവ്യക്തമദ്ധ്യാനി ഭാരതഅവ്യക്തനിധനാന്യേവതത്ര കാ പരിദേവനാ? ” ജീവജാലങ്ങളുടെ അവസ്ഥ ജനനത്തിനു മുൻപു് അവ്യക്തവും ജനനമരണങ്ങൾക്കിടയിൽ വ്യക്തവും മരണാനന്തരം അവ്യക്തവുമാണു്. ഹേ ഭാരതാ, അതിൽ ദുഃഖിക്കാനെന്താണുള്ളതു്?” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 28)
read more