സത്ത്വാത് സഞ്ജായതേ ജ്ഞാനംരജസോ ലോഭ ഏവ ചപ്രമാദമോഹൗ തമസോഭവതോfജ്ഞാനമേവ ച സത്വഗുണത്തിൽനിന്ന് ജ്ഞാനവും രജോഗുണത്തിൽ നിന്ന് ലോഭവും തമോഗുണത്തിൽനിന്ന് പ്രമാദം (അശ്രദ്ധ), മിഥ്യാധാരണ, അജ്ഞാനം എന്നിവയും ഉദ്ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 17

read more

കർമണ: സുകൃതസ്യാഹു: സാത്ത്വികം നിർമലം ഫലംരജസസ്തു ഫലം ദുഃഖ-മജ്ഞാനം തമസ: ഫലം പുണ്യകർമ്മത്തിന്റെ ഫലം സാത്വികവും നിർമ്മലവും രാജസികകർമ്മത്തിന്റെ ഫലം ദുഃഖവും താമസിക കർമ്മത്തിന്റെ ഫലം അജ്ഞാനവുമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 16

read more

രജസി പ്രളയം ഗത്വാകർമസംഗിഷു ജായതേതഥാ പ്രലീനസ്തമസിമൂഢയോനിഷു ജായതേ രജോഗുണം വർദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നവൻ കർമ്മത്തോട് ആസക്തിയുള്ളവരുടെ ഇടയിൽ ജനിക്കുന്നു. അതുപോലെ, തമോഗുണം വർദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നയാൾ മൂഢയോനികളിൽ ചെന്ന് പിറക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 15

read more

തമസ്ത്വജ്ഞാനജം വിദ്ധിമോഹനം സർവദേഹിനാം പ്രമാദാലസ്യനിദ്രാഭി-സ്തന്നിബധ്നാതി ഭാരത ഹേ ഭാരതാ, തമസ്സ് അജ്ഞാനത്തിൽനിന്ന് ഉണ്ടാകുന്നതാണെന്ന് അറിയൂ. അത് എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കുന്നതാണ്. അശ്രദ്ധ, ആലസ്യം, ഉറക്കം എന്നിവയാൽ അത് ദേഹിയെ ബന്ധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 8

read more

തത്ര സത്ത്വം നിർമലത്വാത്പ്രകാശകമനാമയംസുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ ഹേ അനഘാ, ഇവയിൽ നിർമ്മലത്വം മൂലം പ്രകാശമാനവും ദോഷരഹിതവുമായ സത്വഗുണം സുഖം, ജ്ഞാനം എന്നിവയോടുള്ള ആസക്തിയാൽ (ദേഹിയെ) ബന്ധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 6

read more

സത്ത്വം രജസ്തമ ഇതിഗുണാ: പ്രകൃതിസംഭവാ:നിബധ്നന്തി മഹാബാഹോദേഹേ ദേഹിനമവ്യയം ഹേ മഹാബാഹോ, പ്രകൃതിയിൽനിന്ന് ഉദ്ഭവിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾ അവിനാശിയായ ദേഹിയെ (ആത്മാവിനെ) ദേഹത്തിൽ ബന്ധിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 5

read more

ഇദം ജ്ഞാനമുപാശ്രിത്യമമ സാധർമ്യമാഗതാഃസർഗേfപി നോപജായന്തേപ്രളയേ ന വ്യഥന്തി ച ഈ ജ്ഞാനത്തെ ആശ്രയിച്ചു എന്നോട് ഐക്യം പ്രാപിക്കുന്നവർ സൃഷ്ടിയുടെ ആരംഭത്തിൽ ജനിക്കുകയോ പ്രളയകാലത്ത് വ്യസനിക്കുകയോ ചെയ്യുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 2

read more

യഥാ പ്രകാശയത്യേക: കൃത്സ്നം ലോകമിമം രവി:ക്ഷേത്രം ക്ഷേതീ തഥാ കൃത്സ്നംപ്രകാശയതി ഭാരത ഹേ ഭാരതാ! ഏകനായ സൂര്യൻ ഈ ലോകത്തെ മുഴുവൻ എങ്ങനെ പ്രകാശിപ്പിക്കുന്നുവോ അങ്ങനെ ദേഹത്തിൽ വർത്തിക്കുന്ന പുരുഷൻ (ആത്മാവ്) എല്ലാ ദേഹത്തെയും പ്രകാശിപ്പിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 34

read more

യഥാ സർവഗതം സൗക്ഷ്മ്യാ-ദാകാശം നോപലിപ്യതേ സർവ്രതാവസ്ഥിതോ ദേഹേതഥാത്മാ നോപലിപ്യതേ സർവ്വവ്യാപിയായ ആകാശം സൂക്ഷ്മമായിരിക്കുന്ന തിനാൽ എപ്രകാരം മലിനപ്പെടാതിരിക്കുന്നുവോ അപ്രകാരംതന്നെ ദേഹത്തിൽ സർവ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 33

read more

സമം പശ്യൻ ഹി സർവത്ര സമവസ്ഥിതമീശ്വരംന ഹിനസ്ത്യാത്മനാത്മാനംതതോ യാതി പരാം ഗതിം ഈശ്വരൻ സർവ്വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവൻ ദേഹേന്ദ്രിയങ്ങളോട് ബന്ധപ്പെട്ട മനസ്സുകൊണ്ട് (തന്നെത്താൻ) ആത്മാവിനെ നശിപ്പി ക്കുന്നില്ല. അതുകൊണ്ട് അവൻ പരമപദത്തെ അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 29

read more

You cannot copy content of this page