സമം സർവേഷു ഭൂതേഷുതിഷ്ഠന്തം പരമേശ്വരംവിനശ്യത്സ്വവിനശ്യന്തംയഃ പശ്യതി സ പശ്യതി ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വർത്തിക്കുന്നവനുമായ പരമേശ്വരനെ ആരാണോ ദർശിക്കുന്നത് അവൻ സത്യത്തെ അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 28

read more

ധ്യാനേനാത്മനി പശ്യന്തികേചിദാത്മാനമാത്മാനാഅന്യേ സാംഖ്യേന യോഗേന കർമയോഗേന ചാപരേ ചിലർ ധ്യാനംകൊണ്ട് ശുദ്ധമായ ഹൃദയത്താൽ ആത്മാവിനെ ബുദ്ധിയിലറിയുന്നു; മറ്റു ചിലർ സാംഖ്യ യോഗംകൊണ്ടും വേറെ ചിലർ കർമ്മയോഗംകൊണ്ടും ആത്മാവിനെ ദർശിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 25

read more

കാര്യകാരണ കർതൃത്വേഹേതുഃ പ്രകൃതിരുച്യതേ പുരുഷഃ സുഖദുഃഖാനാംഭോക്തൃത്വേ ഹേതുരുച്യതേ ദേഹേന്ദ്രിയമനോബുദ്ധികളുടെ ഉത്പത്തിക്ക് ഹേതു പ്രകൃതിയാകുന്നു. പുരുഷനാണ് (ജീവനാണ്) സുഖ ദുഃഖങ്ങളുടെ അനുഭൂതിക്ക് കാരണമായിത്തീരുന്നത്. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 21

read more

പ്രകൃതിം പുരുഷം ചൈവവിദ്ധ്യനാദീ ഉഭാവപിവികാരാംശ്ച ഗുണാംശ്ചൈവവിദ്ധി പ്രകൃതിസംഭവാൻ പ്രകൃതി, പുരുഷൻ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയിൽനിന്ന് ഉദ്ഭവിക്കുകയാണെന്നും അറിയുക. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 20

read more

ജ്യോതിഷാമപി തജ്ജ്യോതി-സ്തമസഃ പരമുച്യതേജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യംഹൃദി സർവസ്യ വിഷ്ഠിതം പ്രകാശങ്ങൾക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാരത്തിന് അപ്പുറമായിട്ടുള്ളതാ ണെന്ന് പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാൽ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലാവരുടെയും ഹൃദയത്തെ അധിവസിക്കു ന്നതും അത് (ബ്രഹ്മം)തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 18

read more

ഋഷിഭിർബഹുധാ ഗീതം ഛന്ദോഭിർവിവിധൈ: പൃഥക്ബ്രഹ്മസൂത്രപദൈശ്ചൈവഹേതുമദ്ഭിർ വിനിശ്ചിതൈ: ഇത് (ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള ഈ ജ്ഞാനം) ഋഷീശ്വരന്മാരാൽ യുക്തിയുക്തവും സുനിശ്ചിതവുമായ വിവിധ വേദമന്ത്രങ്ങളിലൂടെയും ബ്രഹ്മസൂത്രപദങ്ങളിലൂടെയും വർണ്ണിക്കപ്പെട്ടിട്ടുള്ളതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 5

read more

ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർവക്ഷേത്രേഷു ഭാരതക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനംയത്തത്ജ്ഞാനം മതം മമ ഹേ പാർത്ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്ന് നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെക്കുറിച്ചുള്ള അറിവാണ് ജ്ഞാനം എന്നാണ് എന്റെ അഭിപ്രായം. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 3

read more

ശ്രീഭഗവാനുവാച ഇദം ശരീരം കൗന്തേയക്ഷേത്രമിത്യഭിധീയതേഏതദ്യോ വേത്തി തം പ്രാഹു:ക്ഷേത്രജ്ഞ ഇതി തദ്വിദ: ശ്രീകൃഷ്ണൻ പറഞ്ഞു, “ഹേ കുന്തീപുത്രാ! ഈ ശരീരത്തെ ക്ഷേത്രം എന്നുപറയുന്നു. യാതൊരുവൻ ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്ന് അതിനെ (രണ്ടിനെയും) അറിയുന്നവർ പറയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 2

read more

അർജുന ഉവാച പ്രകൃതിം പുരുഷം ചൈവക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമിജ്ഞാനം ജ്ഞേയം ച കേശവ അർജ്ജുനൻ പറഞ്ഞു,“ഹേ കൃഷ്ണാ! ഞാൻ പ്രകൃതിയെയും പുരുഷനെയും ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും ജ്ഞാനത്തിനെയും (അറിവ്) ജ്ഞേയത്തിനെയും (അറിയപ്പെടേണ്ടത്) അറിയാൻ ആഗ്രഹിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 1

read more

യേ തു ധർമ്യാമൃതമിദംയഥോക്തം പര്യുപാസതേ ശ്രദ്ധധാനാ മത്പരമാഃഭക്താസ്തേfതീവ മേ പ്രിയാഃ അമൃതമയമായ ഈ ധർമ്മത്തെ ഞാൻ ഉപദേശിച്ചതുപോലെ അനുഷ്ഠിക്കുന്നവർ ആരാണോ, ശ്രദ്ധയുള്ള വരും എന്നെ പരമലക്ഷ്യമായി കാണുന്നവരുമായ ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 20

read more

You cannot copy content of this page