യോ ന ഹൃഷ്യതി ന ദ്വേഷ്ടിന ശോചതി ന കാംക്ഷതിശുഭാശുഭപരിത്യാഗീഭക്തിമാൻ യ: സ മേ പ്രിയ: സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവനും ശുഭാശുഭ കർമ്മങ്ങളെ പരിത്യജിച്ചവനും ഭക്തിയുള്ളവനുമായ വൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 17
read moreഅനപേക്ഷ: ശുചിർദക്ഷ:ഉദാസീനോ ഗതവ്യഥ:സർവാരംഭപരിത്യാഗീയോ മദ്ഭക്ത: സ മേ പ്രിയ: ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും സമർത്ഥനും ഉദാസീനനും ദുഃഖമില്ലാത്തവനും സ്വാർത്ഥകർമ്മങ്ങളെ പരിത്യജിച്ചവനുമായ ഭക്തൻ എനിക്ക് പ്രിയ പ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 16
read moreയസ്മാന്നോദ്വിജതേ ലോക:ലോകാന്നോദ്വിജതേ ച യ:ഹർഷാമർഷഭയോദ്വേഗൈർ-മുക്തോ യ: സ ച മേ പ്രിയ: ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും ലോകത്താൽ ക്ലേശിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനും സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് മുക്തനുമായവൻ ആരാണോ അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 15
read moreശ്രേയോ ഹി ജ്ഞാനമഭ്യാസാത്ജ്ഞാനാദ്ധ്യാനം വിശിഷ്യതേധ്യാനാത് കർമഫലത്യാഗ-സ്ത്യാഗാച്ഛാന്തിരനന്തരം അഭ്യാസത്തെക്കാൾ ജ്ഞാനവും ജ്ഞാനത്തെക്കാൾ ധ്യാനവും ശ്രേഷ്ഠമാകുന്നു. കർമ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കർമ്മഫല) ത്യാഗത്തിൽ നിന്ന് ഉടൻതന്നെ ശാന്തി ഉണ്ടാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 12
read moreഅഥൈതദപ്യശക്തfസികാതും മദ്യോഗമാശ്രിതഃസർവകർമഫലത്യാഗംതതഃ കുരു യതാത്മവാൻ ഇതിനും (എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുവാനും) നീ അശക്തനാണെങ്കിൽ, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകർമ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും. (കർമ്മഫലത്യാഗമെന്നതുകൊണ്ട് കർമ്മഫലത്തിനോടുള്ള ആസക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്.) ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 11
read moreഅഭ്യാസേfപ്യസമർത്ഥോfസിമത്കർമപരമോ ഭവമദർത്ഥമപി കർമാണികുർവൻ സിദ്ധിമവാപ്സ്യസി അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കിൽ എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുക. എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 10
read moreമയ്യേവ മന ആധത്സ്വമയി ബുദ്ധിം നിവേശയനിവസിഷ്യസി മയ്യേവഅത ഊർദ്ധ്വം ന സംശയഃ നീ എന്നിൽത്തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നിൽ സ്ഥാപിക്കുക. അതിനുശേഷം നീ എന്നിൽത്തന്നെ നിവസിക്കും, സംശയമില്ല. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 8
read moreക്ലേശോfധികതരസ്തേഷാ-മവ്യക്താസക്തചേതസാംഅവ്യക്താ ഹി ഗതിർദുഃഖംദേഹവദ്ഭിരവാപ്യതേ അവ്യക്തത്തിൽ (നിർഗ്ഗുണബ്രഹ്മത്തിൽ) മനസ്സും പ്പിച്ചവർക്ക് ക്ലേശം അധികമായി ഉണ്ടാകുന്നതാണ്. എന്തെന്നാൽ അവ്യക്തത്തിനെ ഉപാസിക്കുന്നത് ദേഹികൾക്ക് ദുഷ്കരമായിട്ടുള്ളതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 5
read moreശ്രീഭഗവാനുവാച മയ്യാവേശ്യ മനോ യേ മാംനിത്യയുക്താ ഉപാസതേശ്രദ്ധയാ പരയോപേതാ-സ്തേ മേ യുക്തതമാ മതാഃ ഭഗവാൻ പറഞ്ഞു “എന്നിൽ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും എന്നെ ആ രാധിക്കുന്നവർ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികൾ എന്നാണ് എന്റെ അഭിപ്രായം. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 2
read moreമത്കർമകൃത് മത്പരമ:മദ്ഭക്ത: സംഗവർജിത:നിർവൈര: സർവഭൂതേഷുയ: സ മാമേതി പാണ്ഡവ ഹേ പാണ്ഡവാ! എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുന്നവനും എന്നെ ലക്ഷ്യമായി കരുതുന്നവനും എന്നിൽ ഭക്തിയുള്ളവനും ആസക്തിയകന്നവനും സകലജീവികളോടും വൈരമില്ലാത്തവനുമായവൻ ആരാണോ അവൻ എന്നെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 55
read more