പിതാസി ലോകസ്യ ചരാചരസ്യത്വമസ്യ പൂജ്യശ്ച ഗുരുർഗരീയാൻന ത്വത്സമോfസ്ത്യഭ്യധിക: കുതോfന്യോലോകത്രയേfപ്യപ്രതിമപ്രഭാവ അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിന് പൂജനീയനും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്ന് ലോകങ്ങളിലും അങ്ങയ്ക്ക് തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവൻ എവിടെയുണ്ടാകും? ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 43

read more

നമ:പുരസ്താദഥ പൃഷ്ഠതസ്തേനമോfസ്തുതേ സർവത ഏവ സർവഅനന്തവീര്യാമിതവിക്രമസ്ത്വംസർവം സമാപ്നോഷി തതോfസി സർവ: ഹേ സർവ്വാത്മൻ! അങ്ങയുടെ മുന്നിലും പിന്നിലും എന്നല്ല എല്ലാ ഭാഗത്തും അങ്ങയ്ക്ക് നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാൽ, എല്ലാം അങ്ങ് തന്നെയാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 40

read more

വായുർയമോfഗ്നിർവരുണ: ശശാങ്ക:പ്രജാപതിസ്ത്വം പ്രപിതാമഹശ്ചനമോ നമസ്തേfസ്തു സഹസ്രകൃത്വ:പുനശ്ച ഭൂയോfപി നമോ നമസ്തേ വായുവും യമനും അഗ്നിയും വരുണനും ചന്ദ്രനും പ്രജാപതിയും പ്രപിതാമഹനും (ബ്രഹ്മാവിന്റെ സ്രഷ്ടാവും) അങ്ങാകുന്നു. അങ്ങയ്ക്ക് ആയിരമായിരം നമസ്കാരം ഭവിക്കട്ടെ. അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 39

read more

ത്വമാദിദേവഃ പുരുഷഃ പുരാണ-സ്ത്വമസ്യ വിശ്വസ്യ പരം നിധാനംവേത്താസി വേദ്യം ച പരം ച ധാമത്വയാ തതം വിശ്വമനന്തരൂപ ഹേ അനന്തരൂപാ! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ഈ ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങുതന്നെ. അങ്ങയാൽ ഈ ലോകം വ്യാപ്തമായിരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 38

read more

കസ്മാച്ച തേ ന നമേരൻ മഹാത്മൻഗരീയസേ ബ്രഹ്മണോfപ്യാദികർത്രേഅനന്ത ദേവേശ ജഗന്നിവാസ!ത്വമക്ഷരം സദസത്തത്പരം യത് ഹേ മഹാത്മൻ! ബ്രഹ്മാവിന്റെയും ആദികർത്താവും ശ്രേഷ്ഠനുമായ അങ്ങയെ (അവർ) എങ്ങനെ നമസ്കരി ക്കാതെയിരിക്കും? ജഗന്നിവാസനും അനന്തനുമായ ദേവേശാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും അവിനാശിയായ തത്ത്വവും അങ്ങുതന്നെയാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 37

read more

സ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാജഗത് പ്രഹൃഷ്യത്യനുരജ്യതേ ചരക്ഷാംസി ഭീതാനി ദിശോ ദ്രവന്തിസർവേ നമസ്യന്തി ച സിദ്ധസംഘാ: അർജ്ജുനൻ പറഞ്ഞു, “ഹേ ഹൃഷീകേശാ! അങ്ങനെ സ്തുതിക്കുന്നതിൽ ലോകം ആനന്ദിക്കുകയും തൃപ്തിയടയുകയും ചെയ്യുന്നതും രാക്ഷസന്മാർ ഭീതരായി സകലദിക്കുകളിലേക്കും ഓടുന്നതും സിദ്ധസംഘങ്ങളെ ല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തംതന്നെ. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 36

read more

തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വജിത്വാ ശത്രൂൻ ഭുംക്ഷ്വ രാജ്യം സമൃദ്ധംമയൈവൈതേ നിഹതാഃ പൂർവമേവനിമിത്തമാത്രം ഭവ സവ്യസാചിൻ! ഹേ അർജ്ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്ത് വിജയവും കീർത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചുവാഴുക. ഇവരെല്ലാം മുൻപുതന്നെ എന്നാൽ വധിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രം ആയാൽ മതി. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 33

read more

ശ്രീഭഗവാനുവാച കാലോfസ്മി ലോകക്ഷയകൃത് പ്രവൃദ്ധോലോകാൻ സമാഹർതുമിഹ പ്രവൃത്തഃഋതേfപി ത്വാം ന ഭവിഷ്യന്തി സർവേയേfവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ ശ്രീഭഗവാൻ പറഞ്ഞു,“ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോൾ ഞാൻ ലോകസംഹാരമാകുന്ന കൃത്യത്തിലേർപ്പെട്ടിരിക്കുകയാണ്. നീ ഇല്ലെങ്കിൽപ്പോലും ഇവിടെ കൂടിയിരിക്കുന്ന ശത്രുപക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 32

read more

യഥാ നദീനാം ബഹവോfoബുവേഗാ:സമുദ്രമേവാഭിമുഖാ ദ്രവന്തിതഥാ തവാമീ നരലോകവീരാ:വിശന്തി വക്ത്രാണ്യഭിവിജ്വലന്തി എപ്രകാരം അനവധി നദികൾ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാർ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്ത്രങ്ങളിലേക്ക് പ്രവേശിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 28

read more

ദ്യാവാപൃഥിവ്യോരിദമന്തരം ഹിവ്യാപ്തം ത്വയൈകേന ദിശശ്ച സർവാ:ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദംലോകത്രയം പ്രവ്യഥിതം മഹാത്മൻ ഹേ മഹാത്മാവേ, ദ്യുലോകത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ ദിക്കുകളും ഏകനായ അങ്ങയാൽ വ്യാപ്തമായിരിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രവുമായ ഈ രൂപം കണ്ട് മൂന്ന് ലോകവും നടുങ്ങി പ്പോകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 20

read more

You cannot copy content of this page