ത്വമക്ഷരം പരമം വേദിതവ്യംത്വമസ്യ വിശ്വസ്യ പരം നിധാനംത്വമവ്യയഃ ശാശ്വതധർമഗോപ്താസനാതനസ്ത്വം പുരുഷോ മതോ മേ അങ്ങ് നാശമില്ലാത്തവനും എല്ലാവരാലും അറിയപ്പെടേണ്ട പരമപുരുഷനും ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധർമ്മത്തിന്റെ അമരനായ പരിപാലകനും സനാതനനായ പുരുഷ നുമാണെന്നാണ് ഞാൻ കരുതുന്നത്. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 18
read moreക്ഷേത്രജ്ഞം ചാപി മാം വിദ്ധിസർവക്ഷേത്രേഷു ഭാരതക്ഷേത്രക്ഷേത്രജ്ഞയോർജ്ഞാനംയത്തത്ജ്ഞാനം മതം മമ ഹേ പാർത്ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെ)ക്കുറിച്ചുള്ള അറിവാണ് ജ്ഞാനം എന്നാണ് എന്റെ അഭിപ്രായം. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 3
read moreശ്രീഭഗവാനുവാച ഇദം ശരീരം കൗന്തേയക്ഷേത്രമിത്യഭിധീയതേഏതദ്യോ വേത്തി തം പ്രാഹു:ക്ഷേത്രജ്ഞ ഇതി തദ്വിദ: ശ്രീകൃഷ്ണൻ പറഞ്ഞു, “ഹേ കുന്തീപുത്രാ! ഈ ശരീരത്തെ ക്ഷേത്രം എന്നുപറയുന്നു. യാതൊരുവൻ ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്ന് അതിനെ (രണ്ടിനെയും) അറിയുന്നവർ പറയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 2
read moreയേ തു ധർമ്യാമൃതമിദംയഥോക്തം പര്യുപാസതേശ്രദ്ധധാനാ മത്പരമാ:ഭക്താസ്തേfതീവ മേ പ്രിയാ: അമൃതമയമായ ഈ ധർമ്മത്തെ ഞാൻ ഉപദേശിച്ചതുപോലെ അനുഷ്ഠിക്കുന്നവർ ആരാണോ, ശ്രദ്ധയുള്ളവരും എന്നെ പരമലക്ഷ്യമായി കാണുന്നവരുമായ ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 20
read moreയോ ന ഹൃഷ്യതി ന ദ്വേഷ്ടിന ശോചതി ന കാംക്ഷതിശുഭാശുഭപരിത്യാഗീഭക്തിമാൻ യഃ സ മേ പ്രിയ: സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവനും ശുഭാശുഭ കർമ്മങ്ങളെ പരിത്യജിച്ചവനും ഭക്തിയുള്ളവനുമായവൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:17
read moreഅനപേക്ഷ: ശുചിർദക്ഷ:ഉദാസീനോ ഗതവ്യഥ:സർവാരംഭപരിത്യാഗീയോ മദ്ഭക്ത: സ മേ പ്രിയ: ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും സമർത്ഥനും ഉദാസീനനും ദുഃഖമില്ലാത്തവനും സ്വാർത്ഥകർമ്മങ്ങളെ പരിത്യജിച്ചവനുമായ ഭക്തൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 16
read moreയസ്മാന്നോദ്വിജതേ ലോക:ലോകാന്നോദ്വിജതേ ച യ: ഹർഷാമർഷഭയോദ്വേഗൈർ –മുക്തോ യ: സ ച മേ പ്രിയ: ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും ലോകത്താൽ ക്ലേശിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനും സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് മുക്തനുമായവൻ ആരാണോ അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:15
read moreശ്രേയോ ഹി ജ്ഞാനമഭ്യാസാത്ജ്ഞാനാദ്ധ്യാനം വിശിഷ്യതേധ്യാനാത് കർമഫലത്യാഗ-സ്ത്യാഗാച്ഛാന്തിരനന്തരം അഭ്യാസത്തെക്കാൾ ജ്ഞാനവും ജ്ഞാനത്തെക്കാൾ ധ്യാനവും ശ്രേഷ്ഠമാകുന്നു. കർമ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കർമ്മഫല)ത്യാഗത്തിൽ നിന്ന് ഉടൻ തന്നെ ശാന്തി ഉണ്ടാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 12
read moreഅഥൈതദപ്യശക്തോസികർതും മദ്യോഗമാശ്രിതഃ സർവകർമഫലത്യാഗംതതഃ കുരു യതാത്മവാൻ ഇതിനും (എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുവാനും) നീ അശക്തനാണെങ്കിൽ, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകർമ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.(കർമ്മഫലത്യാഗമെന്നതുകൊണ്ട് കർമ്മഫലത്തിനോടുള്ള ആസക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്) ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 11
read moreഅഭ്യാസേfപ്യസമർത്ഥോfസിമത്കർമപരമോ ഭവമദർത്ഥമപി കർമാണികുർവൻ സിദ്ധിമവാപ്സ്യസി അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കിൽ എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുക. എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 10
read more