അഥ ചിത്തം സമാധാതുംന ശക്നോഷി മയി സ്ഥിരം അഭ്യാസയോഗേന തതോമാമിച്ഛാപ്തും ധനഞ്ജയ എന്നിൽ സ്ഥിരമായി മനസ്സിനെ നിർത്തുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അഭ്യാസയോഗത്തിലൂടെ എന്നെ പ്രാപിക്കുവാൻ ശ്രമിക്കൂ. (മനസ്സിനെ നിരന്തരം മറ്റു വി ഷയങ്ങളിൽനിന്ന് പിൻതിരിപ്പിച്ച് ഈശ്വരനിൽ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം.) ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:09
read moreമയ്യേവ മന ആധത്സ്വമയി ബുദ്ധിം നിവേശയനിവസിഷ്യസി മയ്യേവഅത ഊർദ്ധ്വം ന സംശയഃ നീ എന്നിൽത്തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നിൽ സ്ഥാപിക്കുക. അതിനുശേഷം നീ എന്നിൽത്തന്നെ നിവസിക്കും, സംശയമില്ല. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:08
read moreയേ തു സർവാണി കർമാണിമയി സംന്യസ്യ മത്പരാഃഅനന്യേനൈവ യോഗേനമാം ധ്യായന്ത ഉപാസതേതേഷാമഹം സമുദ്ധർത്താമൃത്യുസംസാരസാഗരാത്ഭവാമി ന ചിരാത് പാർത്ഥമയ്യാവേശിത ചേതസാം സകലകർമ്മങ്ങളെയും എന്നിൽ സമർപ്പിച്ചിട്ട് എന്നെ പരമലക്ഷ്യമായി കരുതുന്നവരും അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവർ ആരാണോ, എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവരെ ഞാൻ വേഗം തന്നെ സംസാരസാഗരത്തിൽ നിന്ന് കരകയറ്റുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:06, 07
read moreശ്രീഭഗവാനുവാച മയ്യാവേശ്യ മനോ യേ മാംനിത്യയുക്താ ഉപാസതേശ്രദ്ധയാ പരയോപേതാ-സ്തേ മേ യുക്തതമാ മതാഃ ഭഗവാൻ പറഞ്ഞു, “എന്നിൽ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും എന്നെ ആരാധിക്കുന്നവർ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികൾ എന്നാണ് എന്റെ അഭിപ്രായം. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:02
read moreമത്കർമകൃത് മത്പരമ: മദ്ഭക്തഃ സംഗവർജിതഃ നിർവൈര: സർവഭൂതേഷുയഃ സ മാമേതി പാണ്ഡവ ഹേ പാണ്ഡവാ! എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുന്നവനും എന്നെ ലക്ഷ്യമായി കരുതുന്നവനും എന്നിൽ ഭക്തിയുള്ളവനും ആസക്തിയകന്നവനും സകലജീവികളോടും വൈരമില്ലാത്തവനുമായവൻ ആരാണോ അവൻ എന്നെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:55
read moreതസ്മാത് പ്രണമ്യ പ്രണിധായ കായംപ്രസാദയേ ത്വാമഹമീശമീഡ്യംപിതേവ പുത്രസ്യ സഖേവ സഖ്യു:പ്രിയഃ പ്രിയായാർഹസി ദേവ സോഢും ഹേ ദേവാ! അതുകൊണ്ട് ഞാൻ ആരാധ്യനും ഈശ്വരനുമായ അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോടു ക്ഷമ യാചിക്കുന്നു. പിതാവ് മകന്റെയും സ്നേഹിതൻ സ്നേഹിതന്റെയും പ്രിയൻ പ്രിയതമയുടെയും അപരാധങ്ങൾ ക്ഷമിക്കുന്നതുപോലെ അങ്ങ് എന്റെ അപരാധങ്ങളെയും ക്ഷമിക്കണം. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:44
read moreപിതാസി ലോകസ്യ ചരാചരസ്യത്വമസ്യ പൂജ്യശ്ച ഗുരുർഗരീയാൻന ത്വത്സമോfസ്ത്യഭ്യധികഃ കുതോfന്യോ ലോകത്രയേfപ്യപ്രതിമ പ്രഭാവ അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിന് പൂജനീയനും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്ന് ലോകങ്ങളിലും അങ്ങേക്ക് തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവൻ എവിടെയുണ്ടാകും? ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 43
read moreനമഃപുരസ്താദഥ പൃഷ്ഠതസ്തേ നമോfസ്തുതേ സർവത ഏവ സർവ അനന്തവീര്യാമിതവിക്രമസ്ത്വംസർവം സമാപ്നോഷി തതോfസി സർവ: ഹേ സർവ്വാത്മൻ! അങ്ങയുടെ മുന്നിലും പിന്നിലും എന്നല്ല എല്ലാ ഭാഗത്തും അങ്ങയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാൽ, എല്ലാം അങ്ങ് തന്നെയാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:40
read moreസ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാജഗത് പ്രഹൃഷ്യത്യനുരജ്യതേ ചരക്ഷാംസി ഭീതാനി ദിശോ ദ്രവന്തിസർവേ നമസ്യന്തി ച സിദ്ധസംഘാഃ അർജ്ജുനൻ പറഞ്ഞു, ഹേ ഹൃഷീകേശാ! അങ്ങയെ സ്തുതിക്കുന്നതിൽ ലോകം ആനന്ദിക്കുകയും തൃപ്തിയടയുകയും ചെയ്യുന്നതും രാക്ഷസന്മാർ ഭീതരായി സകലദിക്കുകളിലേക്കും ഓടുന്നതും സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 36
read moreദ്യാവാപൃഥിവ്യോരിദമന്തരം ഹിവ്യാപ്തം ത്വയൈകേന ദിശശ്ച സർവാ:ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദംലോകത്രയം പ്രവ്യഥിതം മഹാത്മൻ ഹേ മഹാത്മാവേ, ലോകത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ ദിക്കുകളും ഏകനായ അങ്ങയാൽ വ്യാപ്തമായിരിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രവുമായ ഈ രൂപം കണ്ട് മൂന്ന് ലോകവും നടുങ്ങി പ്പോകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 20
read more