ത്വമക്ഷരം പരമം വേദിതവ്യംത്വമസ്യ വിശ്വസ്യ പരം നിധാനംത്വമവ്യയ: ശാശ്വതധർമഗോപ്താസനാതനസ്ത്വം പുരുഷോ മതോ മേ അങ്ങ് നാശമില്ലാത്തവനും എല്ലാവരാലും അറിയപ്പെടേണ്ട പരമപുരുഷനും ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധർമ്മത്തിന്റെ അമരനായ പരിപാലകനും സനാതനനായ പുരുഷനുമാണെന്നാണ് ഞാൻ കരുതുന്നത്. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:18
read moreഇഹൈകസ്ഥം ജഗത്കൃത്സ്‌നംപശ്യാദ്യ സചരാചരംമമ ദേഹേ ഗുഡാകേശയച്ചാന്യദ്ദ്രഷ്ടുമിച്ഛസി അഖില ചരാചരങ്ങളോടുകൂടിയ മുഴുവൻ ജഗത്തും നീ കാണുവാൻ ഇച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതും എന്റെ ശരീരത്തിൽ ഒന്നിച്ച് സ്ഥിതിചെയ്യുന്നതായി നീ കാണുക. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:07
read moreഅർജുന ഉവാച മദനുഗ്രഹായ പരമംഗുഹ്യമദ്ധ്യാത്മസംജ്ഞിതംയത്ത്വയോക്തം വചസ്തേനമോഹോfയം വിഗതോ മമ അർജ്ജുനൻ പറഞ്ഞു, “എന്നെ അനുഗ്രഹിക്കുവാനാ യി (എന്നോടുള്ള കാരുണ്യം ഹേതുവായി) അങ്ങ് പറഞ്ഞ ആദ്ധ്യാത്മികവും പരമരഹസ്യവുമായ വാക്കുകളാൽ എന്റെ വ്യാമോഹം ഇതാ അകന്നുപോയി. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 01
read moreയദ്യദ്വിഭൂതിമത്സത്വം ശ്രീമദൂർജിതമേവ വാതത്തദേവാവഗച്ഛ ത്വംമമ തേജോfoശസംഭവം വിഭൂതിയോടുകൂടിയോ ഐശ്വര്യത്തോടുകൂടിയോ കരുത്തോടുകൂടിയോ ഉള്ള ഏതെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തിൽനിന്ന് ഉണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 41
read moreനാന്തോfസ്തി മമ ദിവ്യാനാംവിഭൂതീനാം പരന്തപഏഷ തൂദ്ദേശതഃ പ്രോക്താവിഭൂതേർവിസ്തരോ മയാ അർജ്ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികൾക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാൻ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 40
read moreദണ്ഡോ ദമയതാമസ്മിനീതിരസ്മി ജിഗീഷതാംമൗനം ചൈവാസ്മി ഗുഹ്യാനാംജ്ഞാനം ജ്ഞാനവതാമഹം ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും) ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളിൽ മൗനവും ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 38
read moreമൃത്യുഃ സർവഹരശ്ചാഹ- മുദ്ഭവശ്ച ഭവിഷ്യതാംകീർതിഃ ശ്രീർവാക്ച നാരീണാം സ്മൃതിർമേധാ ധൃതിഃ ക്ഷമാ സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാകാൻ പോകുന്നവരുടെ സമൃദ്ധിയും സ്ത്രൈണഗുണങ്ങളായ കീർത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 34
read moreഅഹമാത്മാ ഗുഡാകേശ സർവഭൂതാശയസ്ഥിതഃഅഹമാദിശ്ച മദ്ധ്യം ചഭൂതാനാമന്ത ഏവ ച അർജ്ജുനാ! ഞാൻ സകലഭൂതങ്ങളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 20
read moreസ്വയമേവാത്മനാത്മാനംവേത്ഥ ത്വം പുരുഷോത്തമഭൂതഭാവന ഭൂതേശദേവദേവ ജഗത്പതേ പുരുഷോത്തമനും സർവ്വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും ഈശ്വരനും ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് മാത്രമേ അങ്ങയെ ആത്മാവായി (ഞാൻ ആത്മാവാണ് എന്ന്) അറിയുന്നുള്ളൂ. ഭഗവദ്ഗീത, അദ്ധ്യായം: പത്ത്, ശ്ലോകം: 15
read moreഅർജുന ഉവാച പരം ബ്രഹ്മ പരം ധാമപവിത്രം പരമം ഭവാൻപുരുഷം ശാശ്വതം ദിവ്യംആദിദേവമജം വിഭുംആഹുസ്ത്വാമൃഷയ: സർവേദേവർഷിർ നാരദസ്തഥാഅസിതോ ദേവലോ വ്യാസ:സ്വയം ചൈവ ബ്രവീഷി മേ അർജ്ജുനൻ പറഞ്ഞു,പരബ്രഹ്മവും പരമമായ നിവാസസ്ഥാനവും പരമപവിത്രസ്വരൂപിയുമാണ് അവിടുന്ന്. അങ്ങ് ശാശ്വതനും ദിവ്യനും ആദിദേവനും ജനന രഹിതനും സർവ്വവ്യാപിയുമായ പുരുഷനാണെന്ന് ദേവർഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറയുന്നു. അവിടുന്ന് സ്വയം അതുതന്നെ എന്നോടു…
read more