ഇന്ന് (27.12.2023) കാലത്ത് 9 മണിമുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടി (ശ്രൗതയാഗം) യിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 🙏Few pictures from the Pournamaseshti (Shrauta Yaga) held at Karalmanna Veda Gurukulam today (27.12.2023)🙏

read more

വേദഗുരുകുലത്തിൽ ഡിസംബർ 27 ന് പൗർണമാസേഷ്ടി നടത്തുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 27.12.2023 ബുധനാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. 🙏 TEAM…

read more

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” ഇന്ന് (2023 ഡിസംബർ 25) കാലത്ത് 10 മണിക്ക് വാളമരുതൂർ ശ്രീദുർഗാ വിദ്യാനികേതൻ സ്കൂളിൽ വെച്ച് ശ്രീ . തിരൂർ ദിനേശ് (ഡയറക്ടർ ഓറൽ റിസർച്ച് ഫൗണ്ടേഷൻ) ൻ്റെ അദ്ധ്യക്ഷതയിൽ ബ്രഹ്മശ്രീ. കുബേരൻ നമ്പൂതിരി എം. എൻ, ചമ്രവട്ടം, (RSS തിരൂർ…

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2024 ജനുവരി ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

-കെ. എം. രാജൻ മീമാസംസക് സ്വാതന്ത്ര്യ സമരസേനാനിയും ആര്യസമാജത്തിന്റെ സമുന്നത നേതാവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷിദിനമാണ് ഇന്ന്. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം നടത്തുകയാണിവിടെ. പഞ്ചാബിൽ ജലന്ധറിലെ തൽവാൻ ഗ്രാമത്തിൽ 1856 ഫെബ്രുവരി 22 നാണ് അദ്ദേഹം ജനിച്ചത്. ഉത്തർപ്രദേശിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാലാ നാനക് ചന്ദിൻ്റെ ഇളയ മകൻ. ബൃഹസ്‌പതി വിജ് എന്ന് പൂർവാശ്രമത്തിലെ…

read more

കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും നടന്നു. കാലത്ത് 7 മണിക്ക് വിശേഷ യജ്ഞത്തോടെ നടന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ പ്രഭാഷണവും നടത്തി. പ്രധാനാചാര്യൻ ആചാര്യ അഖിലേഷ് ആര്യ, വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ കെ. എം. രാജൻ മീമാംസക് എന്നിവരും…

read more

യജ്ഞാനുഷ്ഠാനത്താൽ ആധ്യാത്മികവും ഭൗതികവുമായ അനേകം പ്രയോജനങ്ങൾ ഉള്ളതായി ആർഷ ശാസ്ത്രങ്ങൾ പ്രകീർത്തിക്കുന്നുണ്ട്. സ്വർഗ്ഗകാമോയജേത സ്വർഗം (സുഖം) ആഗ്രഹിക്കുന്നവർ യജ്‌ഞം ചെയ്യണം എന്ന് ശതപഥ ബ്രാഹ്മണം പറയുന്നു. ശ്രേഷ്ഠ ബുദ്ധി, സൽകീർത്തി, സൽസന്താനം, ഐശ്വര്യം എന്നിവക്ക് പുറമേ രോഗങ്ങളിൽ നിന്ന് മുക്തിയും യജ്ഞത്തിന്റെ പ്രയോജനമാണ്. അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം,…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും വിവിധ പരിപാടികളോടെ 2023 ഡിസംബർ 23 ന് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. കാലത്ത് 7 ന് നടക്കുന്ന വിശേഷ യജ്ഞത്തിന് ശേഷം നടക്കുന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ അതിഥിയായിരിക്കും. എല്ലാ വേദബന്ധുക്കളേയും…

read more

ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഫ്ലോർ ക്ലീനർ, സോപ്പ്, പൽപ്പൊടി, ഡിഷ് വാഷ് ക്ലീനർ, മൊബൈൽ ആന്റി റേഡിയേഷൻ സ്റ്റിക്കർ, ജീവാമൃതം, പഞ്ചഗവ്യം, കൊതുക് തിരി, ഔഷധ തൈലം…

read more

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ്‌ പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക….

read more

You cannot copy content of this page