വേദഗുരുകുലത്തിന്റെ അഞ്ചാം വാർഷികം സ്വാമി ശ്രദ്ധാനന്ദന്റെ രക്തസാക്ഷിദിനമായ ഡിസംബർ 23 ന് കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെ ആചരിച്ചു. വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹു.സിക്കിം ഗവർണർ ശ്രീ.ഗംഗാപ്രസാദ് സത്യാർത്ഥപ്രകാശത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ 2020 നവംബർ 29 ന് നടത്തിയ ഓണ്ലൈൻ പരീക്ഷയിലെ വിജയികൾക്ക് പുരസ്കാരദാനം വീഡിയോ കോണ്ഫറൻസിലൂടെ നടത്തി.

read more

കാറൽമണ്ണ വേദഗുരുകുലത്തിലേ പ്രധാനാചാര്യനായിരുന്ന ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഒരു ചടങ്ങ് സപ്തംബർ 6 ന് ഞായറാഴ്ച കാലത്ത് 9.30 ന് വേദഗുരുകുലത്തിൽ നടക്കുന്നതാണ്

read more

കാറൽമണ്ണ വേദഗുരുകുലത്തിലേ പ്രധാനാചാര്യൻ ആയിരുന്ന ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഒരു ചടങ്ങ് സപ്തംബർ 6 ന് ഞായറാഴ്ച കാലത്ത് 9.30 ന് വേദഗുരുകുലത്തിൽ നടക്കുന്നതാണ്.

read more

ആദികാവ്യമായ വാല്മീകി രാമായണം വേദപ്രതിപാദിതമായ ത്യാഗപ്രധാനമായ ജീവിതരീതിയെയാണ് ഉയർത്തികാട്ടുന്നതെന്ന് പണ്ഡിതരത്നം ഡോ.പി.കെ.മാധവൻ അഭിപ്രായപ്പെട്ടു. കാറൽമണ്ണ വേദഗുരുകുലത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരിന്നു ഗുരുകുലത്തിന്റെ കുലപതികൂടിയായ അദ്ദേഹം. “വേദോപബൃംഹണാർത്ഥായ” എന്ന് വാല്മീകി മഹർഷി തന്നെ പറയുന്ന രാമായണപഠനം, ഇദം ന മമ – ഇതൊന്നും എന്റേതല്ല, എന്റെ സ്വാർത്ഥത്തിനു വേണ്ടിയല്ല എന്ന ധർമ്മ തത്ത്വത്തിലധിഷ്ഠിതമായ ലളിതജീവിതത്തിലേക്ക് ജനങ്ങളെ നയിക്കുന്നു. ലളിതജീവിതവും ത്യാഗവും സേവനവും ഇക്കാലത്ത്‌ ഏറെ പ്രസക്തിയുള്ള വിഷയങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

read more

You cannot copy content of this page