കോവിഡ് പോസിറ്റീവ് ആയവർക്ക് നെച്ചിയിൽ വൈദ്യശാലയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന മരുന്ന് സൗജന്യമായി രോഗികൾക്ക് എത്തിക്കുന്ന ഒരു പദ്ധതി ആര്യസമാജം ആരംഭിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ കാറൽമണ്ണ വേദഗുരുകുലം സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. നിലവിൽ 20 ൽ അധികം കേസുകൾ ഇപ്പോൾ ഇവിടെയുണ്ട്.

read more

സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെള്ളിനേഴി ആര്യസമാജം നേതൃത്വം നൽകുന്ന കാറൽമണ്ണ വേദഗുരുകുലം ഭരണസമിതിയായിരിക്കും.

read more

മനുഷ്യന്റെ മനസ്സ് വളരെ സങ്കീർണ്ണമാണ്. ലോകത്ത് മനുഷ്യർ ഉണ്ടായകാലം മുതൽ ഈ മനസ്സിനെ അറിയാനും അതിനെ എങ്ങനെ രോഗവിമുക്തമാക്കാം എന്നുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ആസ്തിക ദർശനങ്ങളിൽ ഒന്നായ പതഞ്ജലി മഹർഷിയുടെ യോഗദർശനം മനുഷ്യമനസ്സിനെ എങ്ങനെ നിയന്ത്രണത്തിൽ കൊണ്ടുവരാം എന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി അഞ്ചുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യാകരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.

read more

കോവിഡ് ലോക്ഡൗൺ മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബ്രഹ്മശ്രീ കോതമംഗലം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ സ്ഥിരമായി നടന്നുവന്നിരുന്ന കേരളീയരീതിയിലുള്ള ഋഗ്വേദാലാപന പഠന ക്ലാസ് 2021 ഏപ്രിൽ 4 ന് ഞായറാഴ്ച മുതൽ പുനരാരംഭിക്കുകയാണ്

read more

കാറൽമണ്ണ: മെയ് 26 ന് കാറൽമണ്ണയിൽ നടക്കുന്ന ശ്രൗതയജ്ഞത്തിന് സ്വാഗതസംഘം രൂപീകരിച്ചു. തെക്കുംപറമ്പ് ഭവദാസൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി.കെ.രജനി, ഡോ.ശശികുമാർ നെച്ചിയിൽ, വേദ ഗുരുകുലം അധ്യക്ഷൻ ശ്രീ.വി.ഗോവിന്ദ ദാസ് മാസ്റ്റർ, ആചാര്യ വിശ്വശ്രവ ജി, ആചാര്യ വാമദേവ് ആര്യ, വേദഗുരുകുലം അധിഷ്ഠതാവ് ശ്രീ.കെ.എം.രാജൻ, കാറൽമണ്ണ ആര്യസമാജം അധ്യക്ഷൻ ശ്രീ.കെ.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു.

read more

You cannot copy content of this page