കാറൽമണ്ണ വേദഗുരുകുലത്തിന് സംസ്കൃത – വ്യാകരണ ശാസ്ത്ര പഠനത്തിനുള്ള *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* (Central Sanskit University, Delhi) അംഗീകാരം ലഭിച്ചു.*

കഴിഞ്ഞ 8 വർഷമായി പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന് *കേന്ദ്ര സംസ്കൃത സർവകലാശാലയുടെ* അഫിലിയേഷൻ ലഭിച്ചു. പ്രഥമ, പൂർവ്വ മധ്യമ, പ്രാക്‌ശാസ്ത്രി (ആറാം ക്ലാസ്സ്‌ മുതൽ 12 ആം ക്ലാസ്സ്‌ വരെ) എന്നീ പാഠ്യപദ്ധതിക്കാണ് ഈ അംഗീകാരം.

*വേദപഠനത്തോടൊപ്പം സർക്കാർ യൂണിവേഴ്സിറ്റികൾ നടത്തുന്ന ഭാരതീയ ദർശനം,  സംസ്കൃത വ്യാകരണം, സംസ്കൃത സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ പാഠ്യ പദ്ധതി. 2023-24 അധ്യയന വർഷം മുതൽ പ്രാബല്യം ഉള്ളതാണ് ഈ അംഗീകാരം.

*അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907077891 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5മണി വരെ)

You cannot copy content of this page